നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദഫലങ്ങൾ പ്രസിദ്ധീകരിച്ച് പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച പാദത്തിലെ ഫലങ്ങളാണ് പുറത്തുവിട്ടത്. ഇക്കാലയളവിൽ 1,528 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ അറ്റാദായത്തിൽ 14 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അറ്റാദായത്തിന് പുറമേ, വരുമാന വർദ്ധനവും ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്. വരുമാനം 41 ശതമാനം ഉയർന്ന് 21,654 കോടി രൂപയായി.
മൂന്നാം പാദത്തിൽ 7.76 ലക്ഷം വാഹനങ്ങൾ വിറ്റഴിക്കാൻ മഹീന്ദ്രയ്ക്ക് സാധിച്ചിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 45 ശതമാനമായാണ് വിൽപ്പന ഉയർന്നത്. ട്രാക്ടർ വിൽപ്പനയിൽ 14 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കൂടാതെ, രാജ്യത്തെ എസ്‌യുവി വിപണിയിലെ വരുമാനത്തിന്റെ 20.6 ശതമാനം വിഹിതവും മഹീന്ദ്രയുടെ കൈകളിലാണ്.
Also Read: തെലങ്കാനയിൽ അധികാരത്തിലെത്തിയാൽ നൈസാമിന്റെ ഗോപുരങ്ങളും,ചിഹ്നങ്ങളും നശിപ്പിക്കുമെന്ന് ബിജെപി
Post Your Comments