![](/wp-content/uploads/2023/02/whatsapp-image-2023-02-16-at-7.35.48-pm.jpeg)
നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചതോടെ വീണ്ടും തിരിച്ചടികൾ നേരിട്ട് പ്രമുഖ ടെലികോം സേവന ദാതാവായ വോഡഫോൺ- ഐഡിയ. കണക്കുകൾ പ്രകാരം, മൂന്നാം പാദത്തിൽ 7,990 കോടി രൂപയുടെ നഷ്ടമാണ് കമ്പനി നേരിട്ടത്. അതേസമയം, ജൂലൈയിൽ ആരംഭിച്ച് സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 1,595.5 കോടി രൂപയായിരുന്നു നഷ്ടം.
നടപ്പു സാമ്പത്തിക വർഷം വായ്പാ തിരിച്ചടവ്, മാർക്കറ്റിംഗ് ചെലവ് എന്നിവ കുത്തനെ ഉയർന്നതാണ് നഷ്ടം സംഭവിച്ചതിന്റെ പ്രധാന കാരണം. നിലവിൽ, കമ്പനിയുടെ ആകെ കടബാധ്യത 2.23 ലക്ഷം കോടി രൂപയാണ്. കൂടാതെ, മൂന്ന് മാസത്തിനിടെ 58 ലക്ഷം വരിക്കാരെ നഷ്ടമായത് കമ്പനിയുടെ പ്രവർത്തനത്തെ കൂടുതൽ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഡിസംബറിലെ കണക്കുകൾ അനുസരിച്ച്, വോഡഫോൺ- ഐഡിയയുടെ ആകെ വരിക്കാരുടെ എണ്ണം 22.8 കോടി മാത്രമാണ്.
Also Read: ആധാറുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ഇനി ഒറ്റ കോൾ മതി, പുതിയ ടോൾ ഫ്രീ നമ്പറുമായി യുഐഡിഎഐ
ശരാശരി ഇന്റർനെറ്റ് ഉപയോഗത്തിലും വോഡഫോൺ- ഐഡിയയുടെ വരിക്കാരുടെ എണ്ണം പിന്നിലാണ്. ഒരു ഉപഭോക്താവിൽ നിന്ന് പ്രതിമാസം എയർടെലിന് 193 രൂപയും, ജിയോയ്ക്ക് 178.2 രൂപയും ലഭിക്കുമ്പോൾ വോഡഫോൺ- ഐഡിയയ്ക്ക് ലഭിക്കുന്ന ശരാശരി വരുമാനം 135 രൂപ മാത്രമാണ്.
Post Your Comments