Latest NewsIndiaNews

തെലങ്കാനയിൽ അധികാരത്തിലെത്തിയാൽ നൈസാമിന്റെ ഗോപുരങ്ങളും,ചിഹ്നങ്ങളും നശിപ്പിക്കുമെന്ന് ബിജെപി

ഹൈദരാബാദ്: തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ, നൈസാമിന്റെ സംസ്കാരം പ്രതിഫലിപ്പിക്കുന്ന മുഴുവൻ ഗോപുരങ്ങളും സാംസ്‌കാരിക ചിഹ്നങ്ങളും നശിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാർ. നൈസാം ഭരണ കാലത്തെ അടിമത്തത്തിന്റെ പ്രതീകങ്ങളാണിവയെന്നും ഇന്ത്യൻ, തെലങ്കാന സംസ്ക്കാരം പ്രതിഫലിപ്പിക്കുന്ന അനുയോജ്യമായ മാറ്റങ്ങൾ തെലങ്കാനയിൽ വരുത്തുമെന്നും സഞ്ജയ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവൻ പ്രജാ ദർബാറാക്കി മാറ്റുമെന്നും പുതുതായി നിർമ്മിച്ച സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഗോപുരങ്ങൾ ഉൾപ്പെടെ പൊളിച്ചു മാറ്റുമെന്നും ബന്ദി സഞ്ജയ് കുമാർ വ്യക്തമാക്കി . ‘ജനം ഗോസ-ബിജെപി ഭരോസ’ പരിപാടിയുടെ ഭാഗമായി കുക്കട്ട്പള്ളി നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന ഓൾഡ് ബോയിൻ പള്ളിയിൽ പാർട്ടി യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button