Latest NewsNewsBusiness

ഐഷർ മോട്ടോഴ്സ്: നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം പാദഫലങ്ങൾ പുറത്തുവിട്ടു

മൂന്നാം പാദത്തിൽ പ്രവർത്തന വരുമാനം 13 ശതമാനമാണ് വർദ്ധിച്ചത്

നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ച് ഐഷർ മോട്ടോഴ്സ്. കണക്കുകൾ പ്രകാരം, ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 741 കോടി രൂപയുടെ അറ്റാദായമാണ് ഐഷർ മോട്ടോഴ്സ് കൈവരിച്ചിരിക്കുന്നത്. മുൻ വർഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 62 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. അതേസമയം, നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തേക്കാൾ 13 ശതമാനം വർദ്ധനവ് മൂന്നാം പാദത്തിൽ ഉണ്ടായിട്ടുണ്ട്.

ഇത്തവണ പ്രവർത്തന വരുമാനത്തിലും മികച്ച പ്രകടനമാണ് കമ്പനി കാഴ്ചവെച്ചത്. മൂന്നാം പാദത്തിൽ പ്രവർത്തന വരുമാനം 13 ശതമാനമാണ് വർദ്ധിച്ചത്. ജൂലൈ- സെപ്തംബർ വരെയുള്ള കാലയളവിലെ അറ്റാദായം 657 കോടി രൂപയായിരുന്നു. ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഏകദേശം 6.16 ലക്ഷം യൂണിറ്റ് വാഹനങ്ങൾ ഐഷർ മോട്ടോഴ്സ് വിറ്റഴിച്ചിട്ടുണ്ട്. കൂടാതെ, ഇക്കാലയളവിൽ 350 സിസി റോയൽ എൻഫീൽഡ് ബൈക്കുകളുടെ വിൽപ്പന 54 ശതമാനം ഉയർന്ന് 5.40 ലക്ഷം യൂണിറ്റായിട്ടുണ്ട്. 350 സിസിക്ക് മുകളിലുള്ള വിഭാഗത്തിൽ 75,781 വാഹനങ്ങളാണ് വിറ്റത്.

Also Read: രാജ്യ വിരുദ്ധ ശക്തികൾക്ക് കേരളത്തിൽ രാഷ്ട്രീയ പരിരക്ഷ ലഭിക്കുന്നു: കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button