Latest NewsNewsBusiness

മുത്തൂറ്റ് ക്യാപിറ്റൽ സർവീസസ്: മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു

നടപ്പു സാമ്പത്തിക വർഷം കമ്പനിയുടെ മൊത്ത വരുമാനം 93.01 കോടി രൂപയിൽ നിന്നും 21 ശതമാനം വർദ്ധിച്ച് 112.8 കോടി രൂപയായിട്ടുണ്ട്

നടപ്പു സാമ്പത്തികം വർഷത്തെ മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ച് മുത്തൂറ്റ് ക്യാപിറ്റൽ സർവീസസ്. ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ മികച്ച അറ്റാദായമാണ് കമ്പനി കൈവരിച്ചിരിക്കുന്നത്. നടപ്പു സാമ്പത്തിക വർഷം കഴിഞ്ഞ 9 മാസക്കാലയളവിൽ അറ്റാദായം 52 കോടി രൂപയാണ് ഉയർന്നത്. അതേസമയം, ഓഡിറ്റ് ചെയ്യാത്ത കണക്കുകൾ അനുസരിച്ച് കമ്പനിയുടെ അറ്റാദായത്തിൽ 335 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

നടപ്പു സാമ്പത്തിക വർഷം കമ്പനിയുടെ മൊത്ത വരുമാനം 93.01 കോടി രൂപയിൽ നിന്നും 21 ശതമാനം വർദ്ധിച്ച് 112.8 കോടി രൂപയായിട്ടുണ്ട്. വായ്പയായി നൽകിയ തുക വാർഷിക നിരക്കിൽ കണക്കാക്കുമ്പോൾ, മുൻ വർഷത്തെ 779 കോടിയിൽ നിന്ന് 32 ശതമാനം വർദ്ധനവോടെ 1,030 കോടി രൂപയായി. കമ്പനിയുടെ മൊത്തം ആസ്തികളുടെ വലിപ്പം 4.6 കോടിയുടെ ഡിഎ പോർട്ഫോളിയോ ഉൾപ്പെടെ 2,141 കോടി രൂപയാണ്.

Also Read: ചെങ്കല്‍ വെട്ടുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് അസിസ്റ്റന്‍റ് അറസ്റ്റില്‍ : സംഭവം മലപ്പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button