നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചതോടെ മികച്ച നേട്ടം കൊയ്ത് കെഎൽഎം ആക്സിവ ഫിൻവെസ്റ്റ്. ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ വരുമാനം 52.07 ശതമാനം വളർച്ചയോടെ 203.91 കോടി രൂപയായാണ് ഉയർന്നത്. മുൻ വർഷം സമാന പാദത്തിൽ 134.09 കോടി രൂപയുടെ നേട്ടം കൈവരിച്ചിട്ടുണ്ട്. ഇത്തവണ കമ്പനിയുടെ മൊത്തം ലാഭത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
മൂന്നാം പാദത്തിൽ കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികളുടെ ആകെ മൂല്യം 1,363 കോടി രൂപയായാണ് വർദ്ധിച്ചത്. മൊത്തം നിക്ഷേപത്തിൽ 1,456 കോടി രൂപയുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. പലിശ വരുമാനം 129.09 കോടി രൂപയിൽ നിന്നും 55.5 ശതമാനം വർദ്ധനവോടെ 200.73 കോടി രൂപയായിട്ടുണ്ട്. അതേസമയം, നടപ്പു സാമ്പത്തിക വർഷം മൂന്ന് പാദങ്ങളിലെയും കമ്പനിയുടെ മൊത്തം ലാഭം 20.25 കോടി രൂപയാണ്.
Also Read: കരമനയാറ്റില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
Post Your Comments