AlappuzhaCinemaNattuvarthaMollywoodLatest NewsKeralaNewsEntertainmentMovie Gossips

‘ഉണ്ണി മുകുന്ദൻ അയ്യപ്പ വിശ്വാസികളുടെ മാത്രം താരമായി മാറിയിരിക്കുന്നു, തുടർന്നാൽ പൊതു പ്രേക്ഷകൻ താങ്കളെ ഉപേക്ഷിക്കും’

ഡ്രഗ് അടിച്ചവരും വഷളൻ ജീവിതം ജീവിക്കുന്നവരും നല്ല പിള്ളമാർ, ഉണ്ണി പരസ്യമായി തെറി വിളിക്കുന്നവൻ

ആലപ്പുഴ: മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് നടൻ ഉണ്ണി മുകുന്ദനും യൂട്യൂബ് വ്ലോഗറും തമ്മിലുണ്ടായ തർക്കം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനും അധ്യാപകനുമായ ജോൺ ഡിറ്റോ. ഉണ്ണി മുകുന്ദൻ അയ്യപ്പ വിശ്വാസികളുടെ മാത്രം താരമായി മാറിയിരിക്കുന്നുവെന്നും ഇത് തുടർന്നാൽ പൊതു പ്രേക്ഷകൻ അദ്ദേഹത്തെ ഉപേക്ഷിക്കുമെന്നും ജോൺ ഡിറ്റോ പറയുന്നു.

ഡ്രഗ് അടിച്ചവരും വഷളൻ ജീവിതം ജീവിക്കുന്നവരും നല്ല പിള്ളമാർ ആയപ്പോൾ ഉണ്ണി മുകുന്ദൻ പരസ്യമായി തെറി വിളിക്കുന്നവൻ ആയെന്നും അയ്യപ്പൻ സിൻഡ്രോമിൽ നിന്ന് പുറത്തുകടക്കാനാവാതെ ഉണ്ണി, ലോക്കൽസുമായി തെരുവിൽ ഏറ്റുമുട്ടുകയാണെന്നും ജോൺ ഡിറ്റോ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

യൂട്യൂബറുടെ ആക്രോശത്തിനും വെല്ലുവിളിക്കും പിന്നാലെ മലയാള ചിത്രം മാളികപ്പുറത്തിന് അന്യഭാഷകളിലും സ്വീകാര്യതയേറുന്നു
ഉണ്ണിമുകുന്ദൻ യുട്യൂബറെ തെറി വിളിക്കുകയും തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ കണ്ടു.. ഉണ്ണീമുകുന്ദാ, ഒരു ആവറേജ് സിനിമയായ മാളികപ്പുറം നന്നായി collect ചെയ്തു കഴിഞ്ഞു. അയ്യപ്പാ എന്ന് കുട്ടി വിളിക്കുമ്പോൾ ഇപ്പോഴുംEntry ആകുന്ന ഉണ്ണി മുകുന്ദനെ കാണുമ്പോൾ ആരായാലും over ആണെന്ന് പറയില്ലേ? ഉണ്ണിമുകുന്ദൻ വീണിരിക്കുന്ന കെണിയുടെ ആഴം എത്രയെന്ന് ഞാൻ നേരത്തേ സൂചിപ്പിച്ചതാണ്. സിനിമ നൽകിയ കോടികൾ മമ്മൂട്ടിയുടെ വലം കയ്യായ ആന്റോ ജോസഫിന്റെ പെട്ടിയിൽ വീണു. ഉണ്ണിമുകുന്ദനിലൂടെ അയ്യപ്പവിശ്വാസികളെ മുതലെടുത്തു. അവസാനം ആ അയ്യപ്പൻ സിൻഡ്രോമിൽ നിന്ന് പുറത്തുകടക്കാനാവാതെ ഉണ്ണി, ലോക്കൽസുമായി തെരുവിൽ ഏറ്റുമുട്ടുന്നു..

ഇതു തന്നെയാണ് ഉണ്ണി മുകുന്ദാ ഞാൻ എത്രയോ മുമ്പേ പറഞ്ഞത് ?
ഇപ്പോ താങ്കൾക്ക് മുമ്പിൽ ഇനിയെന്ത് എന്ന യാഥാർത്ഥ്യമുണ്ട്. താങ്കൾ അയ്യപ്പ വിശ്വാസികളുടെ മാത്രം , വിഭാഗ് താരമായി മാറിയിരിക്കുന്നു. കലാകാരനെന്ന നിലയിൽ അതിൽ നിന്നു മാറിയാൽ ഈ വിഭാഗം മുഴുവൻ താങ്കൾക്ക് എതിരാകും..തുടർന്നാൽ പൊതു പ്രേക്ഷകൻ താങ്കളെ ഉപേക്ഷിക്കും.. ഒരു പരിവാർ രാഷ്ട്രീയക്കാരനോട് ഈ അപകടം ഞാൻ പറഞ്ഞപ്പോൾ അയാൾ പറഞ്ഞത് ഉണ്ണി മുകുന്ദൻ ഇനിയെന്തുമാവട്ടെ. നമുക്ക് ഗുണം കിട്ടിയല്ലോ എന്നാണ്.

വൈദ്യപരിശോധനയ്ക്കിടെ കൈവിലങ്ങുമായി രക്ഷപ്പെട്ടു : പ്രതി പൊലീസ് പിടിയിൽ

എനിക്ക് ശരിക്കും വിഷമം തോന്നിയതപ്പോഴാണ്. ഒരു നടൻ അവന്റെ കഠിനാദ്ധ്വാനം കൊണ്ട് താരപുത്രൻമാരുടേയും നെപ്പോട്ടിക് താരങ്ങളുടേയുമിടയിൽ ഉറച്ചുനിന്നു തുടങ്ങിയപ്പോൾ അവനെക്കൊണ്ട് ചുടു ചോറു വാരിച്ച് സൈഡാക്കിയതല്ലേ ഇത്? ഡ്രഗ് അടിച്ചവരും, വഷളൻ ജീവിതം ജീവിക്കുന്നവരും നല്ല പിള്ളമാർ . ഉണ്ണി പരസ്യമായി തെറി വിളിക്കുന്നവൻ..

എനിക്ക് മനസ്സിലായത് ഉണ്ണി ഒരു പാവമാണെന്നാണ്. Sensitive.. അല്ലെങ്കിൽ ഇങ്ങനെയൊരു Phone call ന്റെ പ്രേരണ എന്തായിരിക്കും.. സമാജം സ്റ്റാർ എന്ന് വിളിച്ചതു തന്നെ പ്രശ്നം.
ആരോടും ശത്രുതയില്ലാതെ, ഞാനൊരു സാധാരണ നടനാണെന്നും ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നും മാളികപ്പുറം എന്റെ അവസാന സിനിമയല്ലെന്നും പ്രഖ്യാപിക്കണം. അത് സ്വയം തിരിച്ചറിയണം. അയ്യപ്പൻ ഒരു കഥാപാത്രം മാത്രമെന്നും ഞാനയ്യപ്പനല്ലെന്നും എന്നെ ഭക്തിയോടെയല്ല സഹോദരനെ പോലെയും മകനെപ്പോലെയും കാണണമെന്നും തുറന്നു പറയണം. എങ്കിൽ അനിയാ ഉണ്ണീ മുകുന്ദാ ഈ പ്രതിസന്ധി മറികടക്കാം.. ശക്തിയല്ല; ബുദ്ധിയാണ് വേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button