കൊച്ചി: തനിക്ക് മിഡ് ലൈഫ് ക്രൈസിസാണെന്ന് സംശയിക്കുന്നതായി അവതാരക രഞ്ജിനി ഹരിദാസ്. താൻ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട്, സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് രഞ്ജിനി ഇക്കാര്യം വ്യക്തമാക്കിയത്.
രഞ്ജിനി ഹരിദാസിന്റെ വാക്കുകൾ ഇങ്ങനെ;
‘പട്ടി നക്കിയ ജീവിതം എന്നൊക്കെ പറയില്ലേ, അതാണ് എന്റെ ഇപ്പോഴത്തെ അവസ്ഥ. എനിക്കൊന്നിലും ഫോക്കസ് ചെയ്യാൻ പറ്റുന്നില്ല. വളരെ സ്ട്രസ് ആണ്. എന്തെങ്കിലും ചെയ്യാനുള്ള താത്പര്യമോ ലൈഫിൽ എന്തെങ്കിലും ലക്ഷ്യമോ ഇല്ല. എന്താ ചെയ്യേണ്ടത്, എന്താ നടക്കുന്നതെന്ന കാര്യത്തിലൊക്കെ കൺഫ്യൂഷൻ. എനിക്ക് വീട്ടിൽ തിരച്ച് വരണ്ട. എപ്പോഴും യാത്രകൾ ചെയ്യണം. അറിയുന്ന ആൾക്കാരെ കാണണ്ട. എനിക്ക് ഒറ്റയ്ക്കിരിക്കണം.അതെന്താണെന്ന് എനിക്ക് വിശദീകരിക്കാൻ അറിയില്ല.
പത്തനംതിട്ടയില്‍ വന്‍ അഗ്നിബാധ, കടകള്‍ കത്തി നശിച്ചു, ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് വന്‍ സ്‌ഫോടനം
എനിക്ക് നാൽപ്പത് വയസുണ്ട്. വിഷാദമോ, മിഡ്‌ലൈഫ് ക്രൈസിസോ ആയിരിക്കാം. ഇതുമായി ബന്ധപ്പെട്ട് ഞാൻ കുറേ വായിച്ചു. മിഡ്‌ലൈഫ് ക്രൈസിസിനുള്ള എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട്. വിഷാദത്തേക്കാൾ ഭേദമാണ് മിഡ്‌ലൈഫ് ക്രൈസിസ്. കുറച്ച് വർഷം കഴിഞ്ഞാൽ പോകുമല്ലോ. ജീവിതത്തിൽ ഒരു ലക്ഷ്യമില്ലെന്നതാണ് എന്റെ പ്രധാന പ്രശ്നം. ജീവിതത്തിൽ ഞാൻ ഒന്നും നേടിയിട്ടില്ലെന്നൊക്കെ തോന്നുന്നു.’ രഞ്ജിനി വ്യക്തമാക്കി.
Post Your Comments