KeralaLatest NewsNews

വാട്സ് ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് തട്ടിപ്പ് : കെണിയിൽ നിന്നു രക്ഷപ്പെട്ടതായി സന്തോഷ് ശിവൻ

അസിസ്റ്റന്റ് ഡയറക്ടർമാരുടെ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് തട്ടിപ്പുനടത്താനാണ് ശ്രമിച്ചത്

ചെന്നൈ: സൈബർ തട്ടിപ്പുകൾ വർധിച്ചു വരുകയാണ്. വാട്സ് ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് തട്ടിപ്പു നടത്തുന്ന സംഘത്തിന്റെ കെണിയിൽ നിന്നു രക്ഷപ്പെട്ടതായി സംവിധായകൻ സന്തോഷ് ശിവൻ.

read also: എഡിഎം നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്

സന്തോഷ് ശിവന്റെ വാട്സാപ് അക്കൗണ്ട് കൈക്കലാക്കിയ സംഘം അസിസ്റ്റന്റ് ഡയറക്ടർമാരുടെ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് തട്ടിപ്പുനടത്താനാണ് ശ്രമിച്ചത്. ഇത് പോലെ തട്ടിപ്പു സംഘത്തിന്റെ കെണിയിൽ താനും പെട്ടുവെന്നു ‘ബാഹുബലി’ നിർമാതാവ് ഷോബു യാർലഗദ്ദയും വെളിപ്പെടുത്തി.ഷോബു യാർലഗദ്ദയുടെ വാട്സ് ആപ്പ് ഹാക്ക് ചെയ്ത സംഘം പണം ആവശ്യപ്പെട്ട് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സന്ദേശം അയയ്ക്കുകയായിരുന്നു. ഇരുവരും നൽകിയ പരാതിയിൽ തമിഴ്നാട് പൊലീസ് സൈബർ ക്രൈം വിഭാഗം അന്വേഷണം തുടങ്ങി. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലും പരാതി നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button