
പാറശ്ശാല: അമരവിളയില്‍ എം.ഡി.എം.എയുമായി യുവാവ് എക്‌സൈസ് പിടിയിലായി. ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കു വന്ന സൂരജ് എന്ന ബസില്‍ യാത്രക്കാരനായിരുന്ന സുമേഷാണ് (25) എക്സൈസ് പിടിയിലായത്.
അമരവിള ചെക് പോസ്റ്റിലെ വാഹന പരിശോധനക്കിടയില്‍ ആണ് എക്‌സൈസ് സംഘം യുവാവിനെ പിടികൂടിയത്. 18.35ഗ്രാം മയക്കുമരുന്നാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
Read Also : കാമുകിയെ കൊന്ന് തല കുളത്തിലും ബോഡി കിണറ്റിലും ഉപേക്ഷിച്ചു: ആരാധനയുടേത് ശ്രദ്ധ മോഡൽ കൊലപാതകം
എക്‌സൈസ് സി.ഐ സന്തോഷ്, എസ്.ഐ രതീഷ്, സുധീഷ്, നന്ദകുമാര്‍, അഭിജിത്ത് തുടങ്ങിയവര്‍ ആണ് പരിശോധനക്ക് നേതൃത്വം നൽകിയത്. യുവാവിനെ കോടതിയിൽ ഹാജരാക്കും.
Post Your Comments