മലപ്പുറം: 68 കാരനായ വയോധികനെ പ്രണയം നടിച്ച് ഹണി ട്രാപ്പിൽ കുടുക്കി ദമ്പതികൾ തട്ടിയത് 23 ലക്ഷമാണ്. കഴിഞ്ഞവര്‍ഷം ജൂലായിലാണ് റാഷിദ കല്‍പകഞ്ചേരി സ്വദേശിയും പ്രമുഖ വ്യാപാരിയുമായ 68-കാരന് ഫെയ്‌സ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. തുടർന്ന് സുഹൃത്തുക്കളാവുകയും ‘പ്രണയത്തി’ലേക്ക് വഴുതി വീഴുകയുമായിരുന്നു. തന്റെ പ്രണയക്കെണിയിൽ വയോധികന് വീണെന്ന് അറിഞ്ഞതോടെ റാഷിദ ഇയാളെ തന്റെ ഫ്‌ളാറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു.
ഫ്‌ളാറ്റിലേക്ക് വന്നാൽ ഭർത്താവ് കാണില്ലേയെന്നും, അറിഞ്ഞാൽ പ്രശ്നമല്ലേയെന്നും വയോധികൻ ചോദിച്ചപ്പോൾ ‘ഇല്ല’ന്നായിരുന്നു റാഷിദ മറുപടി നൽകിയത്. ഭർത്താവ് അറിഞ്ഞാലും ഒന്നും പ്രശ്‌നമില്ലെന്നും ഭര്‍ത്താവ് ഇതിനെല്ലാം സമ്മതം നല്‍കുന്നയാളാണെന്നുമാണ് യുവതി പറഞ്ഞിരുന്നത്. ഇതനുസരിച്ച് 68-കാരന്‍ ഫ്‌ളാറ്റിലെത്തി. തുടര്‍ന്ന് ദമ്പതിമാര്‍ ഇവിടെവെച്ച് രഹസ്യമായി ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് ഇത് ഉപയോഗിച്ച് 68-കാരനെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.
വയോധികനെ വിളിച്ച് വരുത്തുന്ന സമയത്ത് രഹസ്യമായി സൗകര്യങ്ങൾ ഒരുക്കി നൽകിയത് ഭർത്താവ് നിഷാദ് ആയിരുന്നു. ഭർത്താവ് തുടങ്ങാനിരിക്കുന്ന വ്യാപാരങ്ങളിൽ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് യുവതി പണം കൈക്കലാക്കി തുടങ്ങിയത്. വയോധികന് സംശയമൊന്നും തോന്നിയതുമില്ല. എന്നാൽ, പോകപ്പോകെ കാര്യങ്ങൾ മാറി മറിഞ്ഞു. വീഡിയോയും ഫോട്ടോകളും കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി യുവതി വയോധികനിൽ നിന്നും കൂടുതൽ പണം കൈക്കലാക്കി. സമൂഹമാധ്യമങ്ങളിൽ സജീവമായ ദമ്പതികൾ പരസ്യമായി അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് 23 ലക്ഷം രൂപ തട്ടിയത്.
സാമ്പത്തിക ഭദ്രതയും ഉന്നത സ്വാധീനമുളള അറുപത്തെട്ടുകാരന്റെ പണം നഷ്മാകുന്നതിന്റെ കാരണം അന്വേഷിച്ച കുടുംബമാണ് തട്ടിപ്പിന്റെ വ്യാപ്തി മനസിലാക്കിയത്. കൽപ്പകഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഹണി ട്രാപ്പ് പുറത്തായത്. അറസ്റ്റിലായ രണ്ടുപ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നിഷാദിനെ ജയിലിലേക്ക് അയച്ചെങ്കിലും രണ്ട് കൈക്കുഞ്ഞുങ്ങളുള്ളതിനാല്‍ യുവതിയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു.
Post Your Comments