ന്യൂഡൽഹി: ശ്രദ്ധയുടെ കൊലപാതകത്തിന്റെ ഞെട്ടലിൽ നിന്നും സംസ്ഥാനം പുറത്തുവന്നിട്ടില്ല. ഇപ്പോഴിതാ, സമാനമായ മറ്റൊരു കേസ് ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്യുന്നു. ഉത്തർപ്രദേശിലെ അസംഘടിലാണ് കൊലപാതകം നടന്നത്. 22 വയസുകാരിയായ ആരാധന എന്ന യുവതിയുടെ മര്രതദേഹം കണ്ടെടുത്തു. യുവതിയുടെ തല ഒരു കുളത്തിലും ശരീരഭാഗം കിണറ്റിലുമായാണ് കണ്ടെത്തിയത്. സംഭവത്തിൽ ആരാധനയുടെ കാമുകനായ പ്രിൻസ് യാദവ് എന്ന 24 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട യുവതിയും യുവാവാണ് പ്രണയത്തിലായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി പ്രതിയായ പ്രിൻസ് യാദവുമായി ആരാധന പ്രണയത്തിലായിരുന്നു. വിവാഹത്തെ സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നവംബർ 15 ന് ആണ് യുവതിയുടെ കൈകാലുകൾ കണ്ടെടുത്തത്. അഹ്‌റൗള പ്രദേശത്തെ കിണറ്റിൽ നിന്ന് കൈകാലുകൾ വെട്ടിയ നിലയിൽ ഒരു സ്ത്രീയുടെ ഭാഗികമായി അഴുകിയ മൃതദേഹം അസംഗഡ് പോലീസ് കണ്ടെടുത്തിരുന്നു. നവംബർ 10 മുതൽ കാണാതായ അസംഗഢിലെ ഇഷാഖ്പൂർ ഗ്രാമത്തിൽ നിന്നുള്ള ആരാധന പ്രജാപതിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പിന്നീട് തിരിച്ചറിയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനാണ് കൊലയാളിയെന്ന് കണ്ടെത്തിയത്.
പ്രതി ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും കൊല്ലപ്പെട്ട ആരാധനയുടെ വസ്ത്രങ്ങളും കണ്ടെത്തി. പ്രിൻസിന്റെ അമ്മാവനടക്കം 8 പേർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. പൊലീസ് കൂടുതൽ വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. യുവതിയെ കൊലപ്പെടുത്താനുണ്ടായ യഥാർത്ഥ കാരണം വെളിവായിട്ടില്ല. പൊലീസ് പിന്നാലെ വന്നപ്പോൾ പ്രിൻസ്, കൈയ്യിലുണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് ഇവർക്ക് നേരെ നിറയൊഴിച്ചിരുന്നു. അതിസാഹസികമായാണ് പ്രതിയെ പൊലീസ് കീഴ്പ്പെടുത്തിയത്.
Post Your Comments