
ആലുവ : നാൽപ്പത്തിയെട്ട് ഗ്രാം രാസ ലഹരിയുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. ആലങ്ങാട് വാടകയ്ക്ക് താമസിക്കുന്ന വൈപ്പിൻ വളപ്പ് പുളിക്കൽ വീട്ടിൽ ഷാജി ചിന്നപ്പൻ (53)നെയാണ് ആലുവ പോലീസ് പിടികൂടിയത്.
മുട്ടത്ത് ഹോട്ടലിന് മുന്നിൽ എംഡിഎംഎ വിൽപ്പനക്കെത്തിച്ചപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രാസലഹരിയുടെ മൊത്ത വിൽപ്പനക്കാരനാണ് പ്രതി. മയക്കുമരുന്നുമായി ബന്ധപ്പെട്ട് മൂന്ന് കേസ് പ്രതിയുടെ പേരിലുണ്ട്. ഇയാളുടെ കസ്റ്റമേഴ്സിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ഡി വൈ എസ് പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ് , എസ്.ഐ കെ. നന്ദകുമാർ തുടങ്ങിയവരാണ് കേസ് അന്വേഷണ സംഘത്തിലുള്ളത്.
Post Your Comments