വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലൻ കഥാപാത്രമാക്കി സംവിധായകൻ രാമസിംഹൻ ഒരുക്കിയ പുഴ മുതൽ പുഴ വരെ എന്ന ചിത്രം പ്രദർശനത്തിന് തയ്യാറെടുക്കുകയാണ്. ചിത്രം പ്രഖ്യാപിച്ചത് മുതൽ വലിയ രീതിയിലുള്ള സെെബർ ആക്രമണമാണ് രാമസിംഹന് നേരിടേണ്ടിവന്നത്.
മമധർമ്മ എന്ന ബാനറിൽ ജനങ്ങളിൽ നിന്നും സഹായങ്ങൾ സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഇപ്പോൾ, ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ ചിത്രത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് രാമസിംഹൻ.
കേരളത്തിലെ ബിജെപി നേതൃത്വത്തിന് ത്ൻ്റെ സിനിമ വേണ്ടെന്നും അവർക്കെല്ലാം മതേതരത്വമാണെന്നും രാമസിംഹൻ പറയുന്നു. ബിജെപി നേതൃത്വം ഈ സിനിമയുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളിലും ഇടപെട്ടിട്ടിലെന്നും അവരാരും ഈ സിനിമയെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നും രാമസിംഹൻ വ്യക്തമാക്കി.
‘ടിജി മോഹൻദാസ് എനിക്കുവേണ്ടി ഒത്തിരി സംസാരിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ അദ്ദേഹം മാത്രമേ എനിക്കൊപ്പമുള്ളൂ. വേറെ ആരുമില്ല. സിനിമ ചിത്രീകരിക്കാൻ പണം തന്ന കുറച്ചു സാധാരക്കാരും ടിജി മോഹൻദാസും കുറച്ചു സന്യാസിമാരും മാത്രമേ എനിക്കൊപ്പമുള്ളൂ. ബിജെപി നേതൃത്വം ഈ സിനിമയുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളിലും ഇടപെട്ടിട്ടില്ല.
അവരാരും ഈ സിനിമയെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. അവർക്കൊന്നും ഈ സിനിമ വേണ്ടെന്നാണ് പറയുന്നത്. അവർക്കെല്ലാം മതേതരത്വമാണല്ലോ. ബിജെപി നേതാക്കൾ ചിത്രവുമായി സഹകരിച്ചില്ലെന്നു പറഞ്ഞ് എനിക്ക് പ്രശ്നമൊന്നുമില്ല.
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിത്തെറിച്ചു : വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ഈ ചിത്രത്തിൻ്റെ ചിത്രീകരണ വേളയിൽ സുരേഷ് ഗോപി എന്നോട് സംസാരിച്ചിരുന്നു. വേണമെങ്കിൽ ഈ ചിത്രത്തിനു വേണ്ടി ഇൻഡ്രോ പറയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഞാനാണ് അത് വേണ്ടെന്ന് വെച്ചത്. അദ്ദേഹത്തിന് ഒരു പ്രശ്നം ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് ഞാൻ അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യം ഒഴിവാക്കിയത്’.
Post Your Comments