കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. അഞ്ചുലക്ഷം രൂപയുടെ 15000 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ ആണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കുലശേഖരപുരം ആദിനാട് വടക്ക് മുറിയിൽ നസി മൻസിലിൽ നിസാമിനെ (48) എക്സൈസ് സംഘം പിടികൂടി.
കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ആദിനാട് വടക്ക് ഭാഗത്ത് നടത്തിയ പരിശോധനയിൽ ആണ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്.
Read Also : മലപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: അധ്യാപകൻ അറസ്റ്റിൽ
കൊല്ലം അസി. എക്സൈസ് കമീഷണർ വി. റോബർട്ടിന്റെ നിർദ്ദേശപ്രകാരം സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ അജീഷ് ബാബു, കാഹിൽ, ശ്രീനാഥ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ജി. ഗംഗ, എസ്. ജാസ്മിൻ, ഡ്രൈവർ സുഭാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments