Latest NewsKeralaCinemaMollywoodNewsEntertainmentMovie Gossips

മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി, സിനിമാ പ്രവേശനത്തിന് ഒരുങ്ങി മാധവ് സുരേഷ്

കൊച്ചി: സൂപ്പർ താരം സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ് സുരേഷ് സിനിമയിലേക്ക്. സിനിമാ പ്രവേശനത്തിന് മുന്നോടിയായി മാധവ് മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി. കൊച്ചിയിലെ വസതിയിലെത്തിയാണ് മാധവ് മമ്മൂട്ടിയെ കണ്ടത്. മാധവിനും ചിത്രത്തിനും മമ്മൂട്ടി വിജയാശംസകള്‍ നേര്‍ന്നു.

കോസ്‌മോസ് എന്റര്‍റ്റെയിന്‍മെന്റിന്റെ ബാനറില്‍ പ്രവീണ്‍ നാരായണന്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മാധവ് അഭിനയിക്കുന്നത്. സുരേഷ് ഗോപിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ മാധവ് അവതരിപ്പിക്കും. ചിത്രത്തിൽ അനുപമ പരമേശ്വരന്‍ നായികയായി എത്തുന്നു.

ഹിമാലയത്തിലെ ഇന്ത്യൻ പ്രദേശങ്ങൾ രാജ്യത്തോടൊപ്പം ചേർക്കും: വിവാദ പ്രസ്താവനയുമായി നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ്

നേരത്തെ സുരേഷ് ​ഗോപിയുടെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ മാധവ് അഭിനയിച്ചിരുന്നു. ആരും തിരിച്ചറിയാതെ പോയ സീനിന്റെ മേക്കിം​ഗ് വീഡിയോ പിന്നീട് പുറത്തിറങ്ങിയതോടെയാണ് അത് മാധവ് സുരേഷ് ആണെന്ന് ആരാധകർ മനസിലാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button