ഇടുക്കി: ദേവികുളം സബ്കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മയെ തെമ്മാടിയെന്ന് വിളിച്ച് അധിക്ഷേപിച്ച് മുന്‍ മന്ത്രിയും എംഎല്‍എയുമായ എം.എം മണി. 1964ലെയും, 1993ലെയും ഭൂപതിവ് ചട്ടവുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശം കളക്ടര്‍ അവഗണിക്കുന്നുവെന്ന് ആരോപിച്ച് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു എംഎം മണിയുടെ അധിക്ഷേപം. ഇത് ജനങ്ങള്‍ പൊറുക്കില്ലെന്നും എംഎല്‍എ താക്കീത് നല്‍കിയിരുന്നു.
Read Also: കെ.എം ബഷീറിന്റെ അപകട മരണം: ശ്രീറാമിനെയും വഫയെയും കൊലക്കുറ്റത്തില്‍ നിന്നൊഴിവാക്കി
‘ഭൂവിനിയോഗവുമായി ബന്ധപ്പെട്ടുള്ള റവന്യൂ വകുപ്പ് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് മുഖ്യമന്ത്രിയാണ്. എന്നാല്‍ മുഖ്യമന്ത്രി മൈതാന പ്രസംഗം നടത്തിയാല്‍ മതിയെന്ന് പറഞ്ഞ തെമ്മാടിയാണ് ദേവികുളം സബ് കളക്ടര്‍. യുപിയില്‍ നിന്നോ മദ്ധ്യപ്രദേശില്‍ നിന്നോ ഉള്ളവനാണ് കളക്ടര്‍. അവിടെയെല്ലാം സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലും. ഇതിന് കൂട്ടു നില്‍ക്കുന്നവരാണ് രാഹുല്‍ കൃഷ്ണയും കളക്ടര്‍മാരും സബ് കളക്ടര്‍മാരും’- ഇങ്ങനെയായിരുന്നു എംഎം മണിയുടെ പരാമര്‍ശം.
ആര്‍ഡിഒ ഓഫീസ് വളഞ്ഞായിരുന്നു സിപിഎം സമരം നടത്തിയത്. എംഎം മണി എംഎല്‍എയായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്. അതേസമയം, അധിക്ഷേപ പരാമര്‍ശത്തില്‍ എംഎം മണിയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട
Post Your Comments