Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
COVID 19NattuvarthaLatest NewsKeralaNews

‘ഭരണമികവ് സർക്കാർ ആശുപത്രികളിലേക്കുള്ള റോഡുകളിൽ മാത്രം കാണാനില്ല’ ; പരിഹാരം തേടി നാട്ടുകാർ

ഇടുക്കി: വികസന മികവ് ശ്രദ്ധിക്കപ്പെടുന്ന ചില മേഖലകളിലേക്ക് മാത്രം ചുരുങ്ങിപ്പോയത് കൊണ്ട് കൊവിഡ് കാലത്തെ പ്രതിസന്ധിക്കൊപ്പം അത്യന്തം ശോചനീയമായ അവസ്ഥയിലേക്കാണ് പല സർക്കാർ ആശുപത്രി റോഡുകളും നീങ്ങിയിരിക്കുന്നത്. ദേവികുളത്തെ സര്‍ക്കാര്‍ ആശുപത്രി റോഡ് അതിനൊരു ഉദാഹരണമാണ്. ഒരു വാഹനത്തിന് മാത്രം കടന്നു പോകാനാവുന്ന റോഡില്‍ ആംബുലന്‍സ് പോലുള്ള വാഹനങ്ങള്‍ കടന്നു പോകുന്നത് വളരെ പണിപ്പെട്ടാണ്. കൊവിഡ് പരിശോധനകളും വാക്‌സിനേഷന്‍ വിതരണവുമെല്ലാം നടക്കുന്നത് ദേവികുളത്തെ ആരോഗ്യകേന്ദ്രത്തില്‍ വച്ചാണ്. അവിടെയാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളെന്നോർക്കണം.

Also Read:യൂറോപ്പ ലീഗ് ഫൈനൽ; യുണൈറ്റഡിന് പിന്തുണയുമായി ഇതിഹാസ പരിശീലകനും

മൂന്നാറിനോടടുത്ത കിടക്കുന്ന ഈ ആരോഗ്യ കേന്ദ്രത്തിൽ തോട്ടം മേഖലയിലെ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ ആശ്രയിക്കാനാവുന്ന ഒന്നാണ്.
ഒരു സമയം ഒരു വാഹനത്തിനു മാത്രം കടന്നു പോകാനാവുന്ന ഈ റോഡ് കുണ്ടും കുഴിയുമായ അവസ്ഥയിലാണുള്ളത്. അതീവ ഗുരുതരമായ അവസ്ഥയിലൂടെ കടന്നു വരുന്ന രോഗികളും സർക്കാർ ആശുപത്രിയിൽ നിന്ന് മറ്റു ആശുപത്രിയിലേക്ക് മാറ്റേണ്ടി വരുന്ന രോഗികളും വളരെ കഷ്ടതയോടെയാണ് ഈ വഴി കടന്നു പോകുന്നത്.
ഒരു വശത്തായുള്ള ഡ്രെയിനേജിന് താഴ്ചയുള്ളതിനാല്‍ കാല്‍നടക്കാര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഈ റോഡ് അപകടസാധ്യതയാണ്.

റോഡിന് ഇരുവശങ്ങളില്‍ നിരവധി താമസക്കാരുമുണ്ട്. ഇവര്‍ക്കും ഈ റോഡിലൂടെയുള്ള യാത്ര ദുഷ്‌കരമാണ്. കോവിഡ് 19  പ്രതിസന്ധിഘട്ടത്തില്‍  പരിശോധനകളും വാക്‌സിനേഷന്‍ വിതരണവുമെല്ലാം നടക്കുന്നത് ദേവികുളത്തെ ഈ ആരോഗ്യകേന്ദ്രത്തില്‍ വച്ചാണ്. കൊവിഡ് തീവവ്രമായി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരു ദിവസം നിരവധി തവണയാണ് ഈറോഡിലൂടെ യാത്ര ചെയ്യേണ്ടത്. എത്രയും വേഗം അധികൃതര്‍ നടപടികള്‍ സ്വീകരിച്ച്‌ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഭരണ മികവ് പേപ്പറുകളിലും മാധ്യമങ്ങളിലും മാത്രം കണ്ടാൽ പോരാ അത്‌ നടക്കുന്ന വഴികളിൽക്കൂടി കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button