KeralaLatest NewsNews

ദേവികുളത്തിന് പുതിയ സബ്കളക്ടര്‍

ഇടുക്കി: ദേവികുളത്തിന് പുതിയ സബ്കളക്ടര്‍. തിരുവനന്തപുരം സ്വദേശിയായ പ്രേംകൃഷ്ണ പുതിയ ദേവികുളം സബ്കളക്ടറായി ചുമതലയേറ്റു. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് ദേവികുളം ആര്‍ഡിഒ ഓഫീസിലെത്തിയ അദ്ദേഹത്തെ ജീവനക്കാര്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.

ഉദ്യോഗസ്ഥരുമായി പ്രേംകൃഷ്ണ ചര്‍ച്ച നടത്തി. സ്ഥലംമാറിപ്പോയ മുന്‍ സബ് കളക്ടര്‍ തുടങ്ങിവെച്ച പദ്ധതികള്‍ ആദ്യഘട്ടമായി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്നും, കൈയ്യേറ്റമടക്കമുള്ള വിഷയങ്ങളില്‍ കാര്യങ്ങള്‍ പഠിച്ചശേഷം നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാറിലെ വിഷയങ്ങള്‍ വളരെ സങ്കീര്‍ണ്ണമാണ്. തോട്ടംതൊഴിലാളികള്‍ ഏറെയുള്ള മേഖലയായതിനാല്‍ അവരുടെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മേഖലയില്‍ രാഷ്ട്രീയപ്രവര്‍ത്തകരുടെ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമ്പോഴാണ് സബ്കളക്ടര്‍മാരുടെ സ്ഥാനം തെറിയ്ക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button