പത്തനംതിട്ട: വീടിനോട് ചേർന്ന അയൽവാസിയുടെ പറമ്പിൽ കഞ്ചാവുചെടി നട്ടുവളർത്തിയ കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി. കഞ്ചാവ് കൈവശംവെച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പുറമറ്റം മുണ്ടമല വടക്കേ വീട്ടിൽ സുനിലാണ് (22) കോടതിയിൽ കീഴടങ്ങിയത്.
Read Also : ഒരു ആൺകുട്ടിക്കായി തമ്മിലടിച്ച് രണ്ട് പെൺകുട്ടികൾ, തോൽക്കുന്ന ആൾക്ക് ആൺകുട്ടിയെ സ്വന്തമാക്കാം! – വീഡിയോ വൈറൽ
കഴിഞ്ഞ ജൂൺ ഒമ്പതിനാണ് ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്, അന്നത്തെ നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ കഞ്ചാവുചെടി പിടിച്ചെടുത്തത്. തുടർന്ന്, ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഇയാൾക്കായി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കോടതിയിൽ കീഴടങ്ങിയത്.
സ്ത്രീക്കു നേരെ കൈയേറ്റം നടത്തി മാനഹാനിയുണ്ടാക്കിയ കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Post Your Comments