
കൊച്ചി: കാക്കനാട് വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ടു വന്ന 1.2 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിനിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിനിയായ പ്രതിമ ദാസ് (27 വയസ്) ആണ് അറസ്റ്റിലായത്. എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ശ്രീരാജിന്റെ നിര്‍ദ്ദേശാനുസാരം നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
Read Also: അഫാന് സാമ്പത്തിക ബാധ്യത ഉള്ളതായി അറിയില്ലെന്ന് പ്രതി അഫാന്റെ പിതാവ് റഹീം
സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്പെക്ടര്‍ കെ.പി.പ്രമോദിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) ഒ.എന്‍.അജയകുമാര്‍, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്)മാരായ ടി.എസ്.പ്രതീഷ്, സുനില്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ വിജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു.
Post Your Comments