കായംകുളം: മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. കായംകുളം പെരിങ്ങാല അൽത്താഫ് മനസിൽ അൽത്താഫ്(18), പശ്ചിമബംഗാൾ പരനാഗ് സ്വദേശി മുഹമ്മദ് മിറാജുൾ ഹഖ്(28) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും കഞ്ചാവും ഹെറോയിനും പിടിച്ചെടുത്തു. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം കരീലക്കുളങ്ങര പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നായി ഇവർ പിടിയിലായത്.
അൽത്താഫിൽ നിന്ന് 1.400 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. മുഹമ്മദ് മിറാജുൽ ഹഖിൽ നിന്ന് 31 ഗ്രാം ഹെറോയിനും പൊലീസ് പിടിച്ചെടുത്തു. രണ്ടാംകുറ്റി ഇടിയോടിക്കാവ് ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് അൽത്താഫിനെ പിടികൂടിയത്. വൻ തോതിൽ ഹെറോയിൻ കൊണ്ടുവന്ന് ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഇടയിൽ മാത്രം കച്ചവടം നടത്തുന്നതാണ് മുഹമ്മദ് മിറാജുൽ ഹഖിന്റെ രീതി.
Post Your Comments