ഒരു ആൺകുട്ടിക്ക് വേണ്ടി തമ്മിൽ തല്ലുന്ന രണ്ട് പെൺകുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ഒരു ആൺകുട്ടിയുടെ പേരിൽ രണ്ട് പെൺകുട്ടികൾ പരസ്പരം വഴക്കിടുന്നതും കൈയേറ്റം ചെയ്യുന്നതുമായ വീഡിയോക്ക് വൻ പ്രചാരണമാണ് ലഭിക്കുന്നത്. പരസ്പരം മുടിക്കുത്തിനു പിടിച്ചു വലിച്ചും തള്ളിത്താഴെയിടാൻ ശ്രമിച്ചും തല്ലിയും ചവിട്ടിയും തമ്മിൽത്തല്ലുന്ന ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന സുഹൃത്തുക്കളെയും വീഡിയോയിൽ കാണാം.
ജാർഖണ്ഡിൽ ആണ് വിചിത്ര സംഭവം നടന്നത്. രണ്ട് പെൺകുട്ടികൾക്കും ഒരാളോട് ഇഷ്ടം തോന്നി. ആൺകുട്ടിക്ക് ആരോടാണിഷ്ടം എന്ന ചോദ്യത്തെക്കാൾ, നമ്മളിൽ ആരാണ് അവനെ പ്രണയിക്കാൻ യോഗ്യ എന്ന ചോദ്യത്തിലേക്കാണ് പെൺകുട്ടികൾ എത്തിയത്. തല്ലി തോപ്പിക്കുന്ന ആൾക്ക് ആൺകുട്ടിയെ പ്രണയിക്കാം എന്ന് സുഹൃത്തുക്കൾ വെച്ച വ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരുന്നു പോര്. ഇതിന്റെ ഭാഗമായി നടന്ന അടിയെ, കൈയടിച്ചും ആർപ്പുവിളിച്ചും ആക്രോശിച്ചും പ്രോത്സാഹിപ്പിക്കുകയാണ് ആൺകുട്ടികൾ. ജാർഖണ്ഡിലെ ഹസരിബാഗിലെ അനന്താകോളജിലെ കാന്റീന് മുന്നിലാണ് പെൺകുട്ടികളുടെ പോരാട്ടം.
एक लड़के के लिए दो लड़कियों में हुई ज़बरदस्त भिड़ंत | Unseen India pic.twitter.com/Z73j5fBtMH
— UnSeen India (@USIndia_) October 14, 2022
Post Your Comments