Latest NewsKeralaNews

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 15കാരിയെ കഞ്ചാവ് നല്‍കി പീഡിപ്പിച്ചു: പ്രതികള്‍ പിടിയില്‍

മലപ്പുറം: പതിനഞ്ചുകാരിയെ കഞ്ചാവ് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ചാലിശ്ശേരി സ്വദേശി ചേരപറമ്പില്‍ അജ്മല്‍ (23), ആലംകോട് സ്വദേശി ഷാബില്‍ (22) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് പ്രതികള്‍ പീഡിപ്പിച്ചത്. ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയെ പ്രതികള്‍ പരിചയപ്പെട്ടത്. കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. 2023 സെപ്റ്റംബര്‍ മാസത്തിലാണ് സംഭവം നടന്നത്.

Read Also: പാതി വില തട്ടിപ്പ് കേസ് അന്വേഷണം ഇനി ക്രൈം ബ്രാഞ്ചിന്: ഉത്തരവ് ഇന്നിറങ്ങും, പണം നൽകിയത് അൻപതോളം നേതാക്കൾക്ക്

2023 സെപ്റ്റംബറിലായിരുന്നു സംഭവം. കോഴിക്കോട് സ്വദേശിനിയായ 15 കാരിയെ പെരിങ്ങോട് സ്വദേശിയായ അജ്മല്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. പിന്നീട് പെരിങ്ങോടുള്ള അജ്മലിന്റെ വീട്ടിലെത്തിച്ച് കഞ്ചാവ് നല്‍കി മയക്കിയതിന് ശേഷം ബലാത്സംഗം ചെയ്തു. ഇയാളുടെ സുഹൃത്തായ ആലംകോട് സ്വദേശി ഷാബിലും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. പിന്നീട് വീട്ടിലെത്തിയ പെണ്‍കുട്ടിയെ അസ്വാഭാവികമായ പെരുമാറ്റത്തെ തുടര്‍ന്ന് മഹിളാമന്ദിരത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

രണ്ട് വര്‍ഷത്തിന് ശേഷം നടന്ന കൗണ്‍സിലിങിനിടെയാണ് പെണ്‍കുട്ടി ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. തിരൂര്‍ ഡിവൈഎസ്പിക്ക് കീഴിലുള്ള പ്രത്യേക അന്വേഷണ സംഘവും ചങ്ങരംകുളം പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button