ശ്രീനഗര്‍: ടി20 ലോകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ നെറ്റ് ബൗളറായ ഉമ്രാന്‍ മാലിക്കിന്‍റെ ഓസ്ട്രേിലയയിലേക്കുള്ള യാത്ര വൈകും. വിസ നടപടികള്‍ പൂര്‍ത്തിയാവാത്തതിനാലാണ് ഉമ്രാന് ഓസ്ട്രേലിയയിലേക്കുള്ള യാത്ര വൈകുന്നത്. ഇതോടെ നാളെ തുടങ്ങുന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ ഉമ്രാന്‍ ജമ്മു കശ്മീരിനായി പന്തെറിയുമെന്ന് ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.
നാളെ മേഘാലയക്കെതിരെ മൊഹാലിയില്‍ നടക്കുന്ന ജമ്മു കശ്മീരിന്‍റെ ആദ്യ മത്സരത്തില്‍ പന്തെറിയാന്‍ ഉമ്രാനും ഉണ്ടാവുമെന്ന് ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ അഡ്മിനിസ്ട്രേറ്റര്‍ ബ്രിഡേഡിയര്‍ അനില്‍ ഗുപ്ത പറഞ്ഞു. എന്നാല്‍, നാളത്തെ മത്സരത്തില്‍ മാത്രമെ ഉമ്രാന് കളിക്കാനാവൂ എന്നാണ് സൂചന. അതിനുള്ളില്‍ വിസ നടപടികള്‍ പൂര്‍ത്തിയായാല്‍ ഉമ്രാന്‍ ഇന്ത്യന്‍ ടീമിലെ സ്റ്റാന്‍ഡ് ബൈ താരങ്ങളായ ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, രവി ബിഷ്ണോയ്, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം ഓസ്ട്രേലിയയിലേക്ക് പറക്കും.
Read Also:- ബൈക്കിന്റെ ഹോൺ മുഴക്കിയതിന് മാരകായുധങ്ങളുമായി ആക്രമണം: മൂന്ന് പേർ പിടിയിൽ, സംഭവം കൊല്ലത്ത്
ഉമ്രാനൊപ്പം ഇന്ത്യന്‍ ടീമിന്‍റെ നെറ്റ് ബൗളറായി തെരഞ്ഞെടുക്കപ്പെട്ട കുല്‍ദീപ് സെന്നും ഓസ്ട്രേലിയയിലേക്ക് പോകുന്നത് വൈകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കുല്‍ദീപ് സയ്യിദ് മുഷ്താഖ് അലിയില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. ഈ മാസം ആറിനായിരുന്നു നെറ്റ് ബൗളര്‍മാരായി തെരഞ്ഞെടുക്കപ്പെട്ട ഉമ്രാനും കുല്‍ദീപും മുഹമ്മദ് സിറാജും ഓസ്ട്രേലിയയിലേക്ക് പോകേണ്ടിയിരുന്നത്.
Post Your Comments