ടി20 ലോകകപ്പ് ഫൈനലിൽ പാകിസ്ഥാനെ തകര്‍ത്ത് ഇംഗ്ലണ്ടിന് കിരീടം. 138 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 5 വിക്കറ്റിനാണ് വിജയിച്ചത്. 52 റണ്‍സുമായി പുറത്താകാതെ നിന്ന ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പി. നാലാമനായി ക്രീസിലെത്തിയ ബെന്‍ സ്റ്റോക്‌സ് കരുതലോടെ ബാറ്റ് വീശിയാണ് ഇംഗ്ലണ്ടിന്റെ വിജയ റണ്‍സ് നേടിയത്. 49 പന്തുകളിൽ നിന്നാണ് സ്റ്റോക്‌സ് 52 റണ്‍സ് നേടിയത്. 5 ബൗണ്ടറികളും ഒരു സിക്‌സറും സ്‌റ്റോക്‌സിന്റെ ബാറ്റില്‍ നിന്ന് പിറന്നു.
20 റണ്‍സ് നേടിയ ഹെന്റി ബ്രൂക്കും 19 റണ്‍സ് നേടിയ മൊയീന്‍ അലിയും സ്‌റ്റോക്‌സിന് പിന്തുണ നല്‍കി. മികച്ച ഫോമില്‍ പന്തെറിഞ്ഞ ഷഹീന്‍ അഫ്രീദിയ്ക്ക് ഫീല്‍ഡിംഗിനിടെ പരിക്കേറ്റത് പാകിസ്ഥാന് തിരിച്ചടിയായി. പാകിസ്ഥാന് വേണ്ടി ഹാരിസ് റൗഫ് 4 ഓവറില്‍ 23 റണ്‍സ് വഴങ്ങി 2 വിക്കറ്റുകള്‍ വീഴ്ത്തി. ഷഹീന്‍ അഫ്രീദി, ഷദാബ് ഖാന്‍, മുഹമ്മദ് വസീം എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മകളെ തെറ്റിദ്ധരിപ്പിച്ച് ആത്മഹത്യാ നാടകം ചെയ്യിച്ച് കൊലപ്പെടുത്തിയ നാല്‍പ്പതുകാരന്‍ അറസ്റ്റില്‍
ഇംഗ്ലണ്ടിന്റെ രണ്ടാം ലോകകപ്പ് കിരീട വിജയമാണ് മെല്‍ബണിലേത്. പോള്‍ കോളിംഗ്‌വുഡിന് ശേഷം ടി20 ലോകകപ്പ് സ്വന്തമാക്കുന്ന നായകനായി ജോസ് ബട്‌ലര്‍ മാറി. പുരുഷ ക്രിക്കറ്റില്‍ ഏകദിന ലോകകപ്പും ടി20 ലോകകപ്പും ഒരേസമയം നേടിയ ആദ്യ ടീമെന്ന റെക്കോര്‍ഡ് ഇംഗ്ലണ്ട് സ്വന്തമാക്കി. ഇതോടെ, വെസ്റ്റ് ഇന്‍ഡീസിന് ശേഷം രണ്ട് ടി20 ലോകകപ്പ് കിരീടങ്ങള്‍ നേടുന്ന രണ്ടാമത്തെ ടീമായി ഇംഗ്ലണ്ട് മാറി.
Post Your Comments