മെല്‍ബണ്‍: ടി20 ലോകകപ്പ് സൂപ്പര്‍ 12വിലെ രണ്ടാം മത്സരത്തിൽ അയര്‍ലന്‍ഡ് ഇംഗ്ലണ്ടിനെ അഞ്ച് റണ്‍സിന് അട്ടിമറിച്ചു. മഴ നിയമത്തിന്‍റെ പിന്‍ബലത്തിലാണ് അയര്‍ലന്‍ഡിന്‍റെ വിജയം. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 19.2 ഓവറില്‍ 157 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇംഗ്ലണ്ട് 14.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുത്തു നില്‍ക്കെ മഴ മൂലം മത്സരം നിര്‍ത്തിവെച്ചു. പിന്നീട് മത്സരം തുടരാനാവാതെ വന്നതോടെ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അയര്‍ലന്‍ഡ് അഞ്ച് റണ്‍സിന് ജയിച്ചു.
മഴ മൂലം കളി നിര്‍ത്തുമ്പോള്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ട് നേടേണ്ട സ്കോറിന് അഞ്ച് രണ്‍സിന് പിന്നിലായിരുന്നു. അയര്‍ലന്‍ഡിന്‍റെ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് മോശം തുടക്കമാണ് ലഭിച്ചത്. ജോഷ്വാ ലിറ്റിലിന്‍റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ പൂജ്യനായി മടങ്ങി.
മൂന്നാം ഓവറില്‍ അലക്സ് ഹെയില്‍സിനെ(7)നെയും ജോഷ്വാ ലിറ്റില്‍ മടക്കിയതോടെ ഇംഗ്ലണ്ട് ഞെട്ടി. പവര്‍ പ്ലേയില്‍ തന്നെ ബെന്‍ സ്റ്റോക്സിന്‍റെ(6) പുറത്താക്കി ഫിയോന്‍ ഹാന്‍ഡ് ഇംഗ്ലണ്ടിന് അടുത്ത പ്രഹരമേല്‍പ്പിച്ചു. 29-3 എന്ന സ്കോറില്‍ സമ്മര്‍ദ്ദത്തിലായ ഇംഗ്ലണ്ടിനെ ഹാരി ബ്രൂക്കും(18) ഡേവിഡ് മലനും ചേര്‍ന്ന് 50 കടത്തിയെങ്കിലും ബ്രൂക്കിനെ ഡോക്‌റെലും മലനെ ബാരി മക്കാര്‍ത്തിയും വീഴ്ത്തിയതോടെ ഇംഗ്ലണ്ട് തോല്‍വി മുന്നില്‍ കണ്ടു.
മൊയീന്‍ അലി(24) ലിയാം ലിവിംഗ്സ്‌റ്റണ്‍(1) കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ വിജയവര കടത്തുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് വീണ്ടും മഴ വില്ലനായി എത്തിയത്. ഇതോടെ മത്സരം നിര്‍ത്തിവെച്ചു. ഈ സമയം ഇംഗ്ലണ്ട് 14.3 ഓവറില്‍ 105-5 എന്ന സ്കോറിലായിരുന്നു. മഴനിയമപ്രകാരം വേണ്ട സ്കോറിനേക്കാള്‍ അഞ്ച് റണ്‍സ് കുറവ്.
Read Also:- കരുത്തുള്ള മുടി സ്വന്തമാക്കാൻ ഇതാ ചില പൊടിക്കെെകൾ
പിന്നീട് മത്സരം പുനരാരംഭിക്കാനാവാഞ്ഞതോടെ ഐറിഷ് പട വിജയവുമായി മടങ്ങി. അയര്‍ലന്‍ഡിനായി ജോഷ്വാ ലിറ്റില്‍ മൂന്നോവറില്‍ 16 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. സ്കോര്‍ അയര്‍ലന്‍ഡ് 19.2 ഓവറില്‍ 157ന് ഓള്‍ ഔട്ട്. ഇംഗ്ലണ്ട് 14.3 ഓവറില്‍ 105-5.
Post Your Comments