സിഡ്നി: ടി20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ ക്ലാസിക് പോരാട്ടം കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ഒക്ടോബർ 23 ഞായറാഴ്ച ഉച്ചയ്ക്ക് 1.30നാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. ഇക്കുറി ടൂര്‍ണമെന്‍റിലെ ചിരവൈരികളുടെ ആദ്യ പോരാട്ടത്തിന് മുമ്പ് ഇരു ടീമുകൾക്കും മുൻ താരങ്ങൾ ശ്രദ്ധേയ ഉപദേശം നൽകാറുണ്ട്. ഏഷ്യാക്കപ്പിന്റെ ക്ഷീണം തീരും മുമ്പ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ മൈതാനത്തും തീ പാറുമെന്ന് ഉറപ്പ്.
പാകിസ്ഥാനെതിരായ മത്സരത്തിനുള്ള തന്റെ പ്ലെയിംഗ് ഇലവന്‍ തയ്യാറാണെന്നാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറയുന്നത്. എന്നാല്‍, പാകിസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായി ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും നടത്തിയ നിരീക്ഷണത്തിൽ പാക്-ഇന്ത്യ മത്സരത്തിൽ ഇന്ത്യ കളത്തിലിറക്കേണ്ട ചില താരങ്ങളുണ്ട്. ചാഹൽ, മുഹമ്മദ് ഷമി, അശ്വിൻ തുടങ്ങിയ താരങ്ങളെ കുറിച്ച് നിരീക്ഷകരുടെ കണ്ടെത്തൽ ഇങ്ങനെയാണ്. മുഹമ്മദ് ഷമി ടീമിലിടം അര്‍ഹിക്കുന്നില്ലേ? അശ്വിനാണോ ചാഹല്‍ ആണോ പ്ലെയിംഗ് ഇലവനില്‍ വേണ്ടത്? എന്നീ ചോദ്യങ്ങൾ ഇന്ത്യൻ ടീം പരിഗണിക്കുമോ?
അശ്വിനെയാണോ ചാഹലിനെയാണോ ഇന്ത്യ കളിപ്പിക്കുക എന്നത് ഇന്ത്യയുടെ മത്സരത്തിന്റെ ഗതിയെ നിര്‍ണ്ണയിക്കുന്നൊരു ചോദ്യമാണ്. ചാഹലിനേക്കാൾ യോഗ്യൻ ആസ്വിൻ ആണെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ പറയുന്നത്. അശ്വിന്‍ ഇന്ത്യന്‍ ബാറ്റിംഗിന് ഡെപ്ത് നല്‍കുന്നുവെന്നതാണ് ആദ്യ കാരണം. ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ സ്പിന്നിന് മുന്നില്‍ പതറുന്ന ഘട്ടങ്ങളില്‍ അശ്വിനെ ഇറക്കാമെന്നതാണ് രണ്ടാമത്തെ കാരണം. അശ്വിനെ സഹായിക്കുന്ന മറ്റൊരു ഘടകം പാകിസ്ഥാന്‍ സ്പിന്നിനെതിരെ പതറുന്നുവെന്നതാണ്. ഓഫ് സ്പിന്നര്‍ ടീമിലുണ്ടാവുക എന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും. പവര്‍ പ്ലേയില്‍ ബോള്‍ ചെയ്യാന്‍ സാധിക്കുന്ന സ്പിന്നര്‍ എന്ന നിലയില്‍ ആരംഭത്തിൽ തന്നെ പാകിസ്ഥാനെ സമ്മർദ്ദത്തിലാക്കാൻ അശ്വിന് കഴിയും.
ഒക്ടോബര്‍ 23 നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം. ആദ്യ സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയയെ ആറ് റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. അര്‍ധ സെഞ്ചുറി നേടിയ കെഎല്‍ രാഹുലിന്റേയും സൂര്യ കുമാര്‍ യാദവിന്റേയും പ്രകടനത്തില്‍ 186 റണ്‍സാണ് ഇന്ത്യ നേടിയത്. ഇന്ത്യയ്ക്കായി അവസാന ഓവര്‍ എറിഞ്ഞ ഷമി മൂന്ന് വിക്കറ്റ് നേടിയതോടെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് മുന്നില്‍ ഒരു സന്നാഹ മത്സരം കൂടിയുണ്ട്. ന്യൂസിലാന്‍ഡാണ് ഇന്ത്യയുടെ അടുത്ത എതിരാളികള്‍.
Post Your Comments