CricketLatest NewsNewsSports

ഷഹീന്‍ അഫ്രീദിക്കെതിരെ ഇന്ത്യ ആക്രമിച്ച് കളിക്കണം, ഷോട്ടുകൾ കരുതലോടെ ആയിരിക്കണം: ഗംഭീര്‍

മുംബൈ: പാകിസ്ഥാൻ പേസർ ഷഹീന്‍ അഫ്രീദിയെ എങ്ങനെ നേരിടണമെന്ന് ഇന്ത്യന്‍ ടീമിന് ഉപദേശവുമായി മുൻ ഇന്ത്യ താരം ഗൗതം ഗംഭീര്‍. ഭയമൊന്നുമില്ലാതെ, ഷഹീനെ ആക്രമിച്ച് കളിച്ചാല്‍ മതിയെന്നാണ് ഇന്ത്യ-പാക് പോരാട്ടത്തിന് മുമ്പായി ഇന്ത്യന്‍ താരങ്ങള്‍ക്ക് ഗൗതം ഗംഭീര്‍ നല്‍കുന്ന ഉപദേശം. എന്നാൽ പാക് ഓപ്പണര്‍മാരായ ബാബർ അസവും മുഹമ്മദ് റിസ്‌വാനുമായിരിക്കും ഇന്ത്യക്ക് വെല്ലുവിളിയാവുകയെന്നാണ് ഇർഫാൻ പത്താന്റെ നിഗമനം.

‘ടി20 ലോകകപ്പില്‍ പാകിസ്ഥാൻ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിക്കെതിരെ ഇന്ത്യ ആക്രമിച്ച് കളിക്കണം. എങ്ങനെയെങ്കിലും ഷഹീന്‍റെ ഓവര്‍ അതിജീവിക്കുക എന്നതാവരുത് ലക്ഷ്യം. ബാക്ക്‌ലിഫ്റ്റിന്‍റെ കാര്യത്തിലായാലും ഫൂട്ട് വര്‍ക്കിലായാലും അതിജീവിക്കുക എന്ന ലക്ഷ്യവുമായി ബാറ്റ് ചെയ്യരുത്. ടി20 ക്രിക്കറ്റില്‍ ഇങ്ങനെ കളിക്കാനാവില്ല. ന്യൂബോളില്‍ ഷഹീന്‍ ആക്രമണകാരിയാണ്. എങ്കിലും ഷഹീന് എതിരെ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാൻ ശ്രമിക്കണം. ഷോട്ടുകൾ കരുതലോടെ ആയിരിക്കണം’ ഗംഭീർ പറഞ്ഞു.

കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയെ പാകിസ്ഥാൻ തോൽപിച്ചത് ഷഹീന്‍ അഫ്രീദിയുടെ ബൗളിംഗ് കരുത്തിലായിരുന്നു. മൂന്ന് വിക്കറ്റുമായി മത്സരത്തിലെ താരമായി ഷഹീന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ, പാക് ഓപ്പണര്‍മാരായ ബാബർ അസവും മുഹമ്മദ് റിസ്‌വാനും ആയിരിക്കും ലോകകപ്പില്‍ ഇന്ത്യക്ക് വെല്ലുവിളി ആവുകയെന്നാണ് മുൻതാരം ഇർഫാൻ പത്താൻ പറയുന്നത്. ഇവർക്കെതിരെ വ്യക്തമായ പദ്ധതികളോടെ തയ്യാറെടുക്കണമെന്നും ഇർഫാൻ നിർദേശിച്ചു.

Read Also:- നിരവധി മോഷണക്കേസുകളിൽ പ്രതി : കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് സ​നോ​ജ് അറസ്റ്റിൽ

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹര്‍ദ്ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്, മുഹമ്മദ് ഷമി.

shortlink

Related Articles

Post Your Comments

Related Articles


Back to top button