Latest NewsCricketNewsSports

ടി20 ലോകകപ്പ് യോഗ്യത മത്സരം: ഏഷ്യൻ ചാമ്പ്യന്മാരെ അട്ടിമറിച്ച് നമീബിയ

ഗീലോങ്: ടി20 ലോകകപ്പിലെ ആദ്യ യോഗ്യത മത്സരത്തിൽ ശ്രീലങ്കയെ അട്ടിമറിച്ച് നമീബിയ. നമീബിയ മുന്നോട്ടുവെച്ച 164 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ലങ്ക 19 ഓവറില്‍ 108 റണ്‍സിന് എല്ലാവരും പുറത്തായി. തുടക്കം മുതല്‍ മത്സരത്തിൽ ആധിപത്യം പുലർത്തിയ നമീബിയന്‍ ബൗളര്‍മാര്‍ 55 റണ്‍സിന്‍റെ ആധികാരിക ജയം പിടിച്ചെടുത്തത്.

ഓപ്പണര്‍മാരായ പാതും നിസങ്ക(9), കുശാല്‍ മെന്‍ഡിസ്(6), ധനുഷ്ക ഗുണതിലക(0) എന്നിവര്‍ തുടക്കത്തിൽ കൂടാരം കയറി. പവര്‍ പ്ലേക്ക് പിന്നാലെ ധനഞ്ജയ ഡിസില്‍വ(12)യും വീണതോടെ ലങ്ക തോൽവി മണത്തു. എന്നാല്‍, ഭാനുക രജപ്കസെയും(20), ക്യാപ്റ്റന്‍ ദസുന്‍ ഷനകയും(29) ചേര്‍ന്ന് ലങ്കയെ 50 കടത്തി. രജപക്സെയെയും വാനിന്ദു ഹസരങ്കയും വീണതോടെ ലങ്ക തോല്‍വി ഉറപ്പിച്ചു.

വാലറ്റക്കാരെ അധികം പിടിച്ചു നില്‍ക്കാന്‍ സമ്മതിക്കാതെ ലങ്കയെ 100 കടന്നതിന് പിന്നാലെ നമീബിയ ചരിത്രവിജയം ആഘോഷിച്ചു. നമീബിയക്കായി ബെര്‍ണാണ്‍ഡ് സ്കോള്‍ട്സ്, ബെന്‍ ഷിക്കോംഗോ, ജാന്‍ ഫ്രൈലിങ്ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ നമീബിയ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 163 റണ്‍സെടുത്തത്.

Read Also:- പിണറായി ക്രൂരൻ, എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ആൾ: കരുണയില്ലെന്ന് സുധാകരൻ

ജാന്‍ ഫ്രൈലിങ്ക് 28 പന്തില്‍ 44 റൺസും ജെജെ സ്‌മിത് 16 പന്തില്‍ പുറത്താകാതെ 31 റണ്‍സെടുത്തതാണ് നമീബിയയെ തകര്‍ച്ചയ്‌ക്ക് ശേഷം മികച്ച നിലയിലെത്തിച്ചത്. സ്കോര്‍: നമീബിയ, 20 ഓവറില്‍ 163-7, ശ്രീലങ്ക 19 ഓവറില്‍ 108ന് ഓള്‍ ഔട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button