മൂവാറ്റുപുഴ: നഗരത്തില്‍ നിന്ന് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. എക്‌സൈസും നഗരസഭ ആരോഗ്യവിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നടപടി. സ്‌കൂളുകളില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഹാന്‍സ്, കൂള്‍ എന്നിവ മൂന്ന് കടകളില്‍ നിന്നാണ് പിടികൂടിയത്. മൂവാറ്റുപുഴ നഗരത്തിലെ 8 കടകളില്‍ നിന്നാണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. കൂള്‍ബാര്‍, ലോട്ടറി കട, പെട്ടിക്കട എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. മൂവാറ്റുപുഴ ടൗണ്‍, മാര്‍ക്കറ്റ്, ചാലിക്കടവ്, 130 എന്നിവിടങ്ങളിലായിട്ടായിരുന്നു പരിശോധന.
Read Also : ഭാര്യയുടെ സുഹൃത്തിനെ കഴുത്തിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ
ലോട്ടറി കടകളില്‍ നിന്ന് പാന്‍മസാല പിടികൂടി. ലൈസന്‍സില്ലാതെ റോഡ് സൈഡില്‍ പ്രവര്‍ത്തിച്ച് ലഹരി ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്ന ലോട്ടറി കടകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. നിരോധിത പുകയില ഉല്‍പനങ്ങള്‍ വില്‍പന നടത്തിയ കടകള്‍ക്ക് 15,000 രൂപ പിഴ ചുമത്തുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.
Post Your Comments