തൊടുപുഴ: വെറ്റിനറി ഡോക്ടർക്ക് നായയുടെ കടിയേറ്റു. ചികിത്സയ്ക്കിടെയാണ് വെറ്റിനറി ഡോക്ടറെ വളർത്തുനായ കടിച്ചത്. തൊടുപുഴ ജില്ലാ മൃഗാശുപത്രിയിലെ വെറ്റിനറി സർജനാണ് കടിയേറ്റത്.
പിന്നീട് നടത്തിയ പരിശോധനയിൽ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയുടെ ഉടമസ്ഥനും ഭാര്യക്കും കടിയേറ്റിരുന്നു. നായയുടെ കടിയേറ്റ എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ്പെടുത്തു.
Read Also : പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചു: ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഇനി ബിജെപിയില്‍
അതേസമയം, സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായി തുടരുകയാണ്. കണ്ണൂരിൽ വീണ്ടും പശുവിന് പേയിളകി. അഴിച്ചുവിട്ട് വളർത്തുന്ന പശുവിനാണ് പേയിളകിയത്. പശുവിന്റെ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. അഴീക്കൽ ഭാഗത്താണ് പേയിളകിയ പശു വിരണ്ടോടി പരിഭ്രാന്തി പരത്തിയത്. പിന്നാലെ അക്രമവാസന കാണിച്ചിരുന്ന പശുവിനെ ദയാവധത്തിനിരയാക്കി.
രാത്രിയിൽ പശുവിരണ്ടോടി കൂടുതൽ ആളുകൾക്ക് പരുക്കേൽക്കാതിരിക്കാനാണ് ദയാവധം നടത്തിയത്. പശുവിന്റെ ശരീരത്ത് പലയിടത്തും മുറിവുകളുണ്ട്. പേപ്പട്ടി കടിച്ചതിന് സമാനമാണ് മുറിവുകളെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചാലയിലും ചിറ്റാരിപറമ്പും പേയിളകിയ പശുവിനെ ദയാവധത്തിന് ഇരയാക്കിയിരുന്നു. തുടർച്ചയായി പട്ടികൾക്കും പശുക്കൾക്കും പേയിളകുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തുന്നുണ്ട്. മൂന്നാമത്തെ പശുവിനാണ് കണ്ണൂർ ജില്ലയിൽ പേയിളകുന്നത്.
Post Your Comments