Latest NewsKeralaNews

ചികിത്സ കിട്ടാതെ യുവതി മരിച്ചു: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം

പേരാമ്പ്ര കൂത്താളി സ്വദേശി രജനി ചൊവ്വാഴ്ച പുലർച്ചെയാണ് 2.30-ന് മരിച്ചത്.

കോഴിക്കോട്: കൃത്യമായ ചികിത്സ കിട്ടാതെ യുവതി മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹവുമായി പ്രതിഷേധിച്ച്‌ ബന്ധുക്കള്‍. പേരാമ്പ്ര കൂത്താളി സ്വദേശി രജനി ചൊവ്വാഴ്ച പുലർച്ചെയാണ് 2.30-ന് മരിച്ചത്.

മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഈ മൃതദേഹവുമായി മെഡിക്കല്‍ കോളേജ് പ്രിൻസിപ്പാളുടെ ഓഫീസിനു മുന്നിൽ പ്രതിഷേധിക്കാനുള്ള തീരുമാനത്തിലായിരുന്നു ബന്ധുക്കള്‍. പിന്തുണയുമായി ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ സജീവൻ ഉള്‍പ്പെടെയുള്ള നേതാക്കളും എത്തിയിരുന്നു. എന്നാല്‍ പോലീസ് ഇടപെട്ട് ബന്ധുക്കളെ അനുനയിപ്പിക്കുകയായിരുന്നു.

read also: സംവിധായകന് നേരെ വെടിയുതിര്‍ത്ത് നടൻ: അറസ്റ്റ്

കൃത്യമായ ചികിത്സ കിട്ടാത്തതാണ് രജനിയുടെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ആരോഗ്യവകുപ്പിനും ആശുപത്രി സൂപ്രണ്ടിനും പേരാമ്പ്ര പോലീസിലും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ന്യൂറോ വിഭാഗത്തിലെ ചികിത്സ ലഭിക്കാൻ വൈകിയെന്നാണ് ബന്ധുക്കളുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button