Latest NewsNewsIndia

മൂര്‍ഖന്‍ പാമ്പില്‍ നിന്ന് രക്ഷിച്ച് പിറ്റ്ബുള്‍ ഇനത്തിലുള്ള നായ:കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നായയ്ക്ക് മരണം

കര്‍ണാടകയിലെ ഹാസനില്‍ വീട്ടുടമയുടെ കുഞ്ഞുങ്ങളെ മൂര്‍ഖന്‍ പാമ്പില്‍ നിന്ന് രക്ഷിച്ച് പിറ്റ്ബുള്‍ ഇനത്തിലുള്ള നായ. കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നായയ്ക്ക് മരണം സംഭവിച്ചു. വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങളുടെ അടുത്തേക്ക് മൂര്‍ഖന്‍ എത്തിയത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. എന്നാല്‍ ഇത് കണ്ട പിറ്റ്ബുള്‍ നായ പാഞ്ഞെത്തി മൂര്‍ഖനെ ആക്രമിക്കുകയായിരുന്നു. നിരവധി തവണ പാമ്പ് തിരിച്ച് കൊത്തിയെങ്കിലും ചത്ത് വീഴും മുന്‍പ് മൂര്‍ഖനെ മൂന്ന് കഷ്ണമായി കടിച്ച് കീറിയാണ് പിറ്റ്ബുള്‍ കുഴഞ്ഞ് വീണത്.

ഹാസനിലെ കട്ടായയില്‍ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഷാമന്ത് എന്നയാളുടെ വീടിനകത്താണ് 12 അടിയോളം നീളം വരുന്ന മൂര്‍ഖനെയാണ് നായ കടിച്ച് കീറിയത്. നായ്ക്കളുടെ കുരശബ്ദം കേട്ടെത്തിയ വീട്ടുകാര്‍ കുഞ്ഞുങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

ഭീമ എന്ന പേരുള്ള പിറ്റ്ബുള്‍ നായ അരമണിക്കൂറോളമാണ് മൂര്‍ഖനുമായി പോരാടിയത്. വളര്‍ത്തുനായകളില്‍ ഒരെണ്ണമാണ് മൂര്‍ഖന്റെ കടിയേറ്റ് ചത്തത്. കര്‍ണാടകയില്‍ വിവിധ ഡോഗ് ഷോകളില്‍ ജേതാവാണ് ഭീമയെന്നാണ് ഉടമ വിശദമാക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button