ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിംഗും അദ്ദേഹത്തിന്റെ പാർട്ടിയും ബിജെപിയില്‍ ചേര്‍ന്നു. ഇന്ന് രാവിലെ ബിജെപി ദേശീയാദ്ധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അമരീന്ദര്‍ ബിജെപിയിലേക്ക് ചേക്കേറിയത്. അമരീന്ദര്‍ സിംഗിന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചു.
read also: സിനിമാ രംഗത്തേക്ക് ചുവടുറപ്പിച്ച് വാട്സ്ആപ്പ്, ആദ്യ സിനിമ പുറത്തിറങ്ങാൻ ഇനി ദിവസങ്ങൾ മാത്രം
പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും 2021 സെപ്‌തംബര്‍ 18ന് രാജിവച്ച അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പിന്മാറി. അതിനു ശേഷം ആരംഭിച്ച പാർട്ടിയാണ് പഞ്ചാബ് ലോക് കോണ്‍ഗ്രസ്.
Post Your Comments