കൊച്ചി: കലൂരില്‍ നിന്ന് 12 കിലോമീറ്റര്‍ ചുറ്റളവില്‍ ഓണം സ്പെഷ്യല്‍ ഡോര്‍ ഡെലിവറി’ എന്ന പേരില്‍ മദ്യവില്പന നടത്തിവന്നിരുന്ന രണ്ടുപേര്‍ പിടിയിൽ. കലൂര്‍ ദേശാഭിമാനി പോണോത്ത് റോഡില്‍ വെളുത്തമനയില്‍ ബിനു കരംചന്ദ് (43), പള്ളിപ്പുറം ചെറായി ദേശത്ത് വടക്കേവീട്ടില്‍ ഷണ്മുഖന് (51) എന്നിവരെയാണ് എറണാകുളം സിറ്റി മെട്രോ ഷാഡോ സംഘം അറസ്റ്റു ചെയ്തത്.
ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പരിശോധനകള്‍ നടത്തി വന്നിരുന്ന എക്സൈസ് സിറ്റി മെട്രോ ഷാഡോ സംഘത്തിനു പ്രതികളെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന്, ഇരുവരും എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ പക്കല്‍ നിന്ന് 65 ലിറ്റര്‍ മദ്യം (അര ലിറ്ററിന്റെ 130 കുപ്പികൾ) കണ്ടെടുത്തു.
Read Also : താലികെട്ടി നിമിഷങ്ങള്‍ക്കുള്ളില്‍ നവദമ്പതിമാര്‍ വേര്‍പിരിഞ്ഞു: കരണമറിഞ്ഞ് അമ്പരന്ന് നാട്ടുകാർ
വിവിധ ഇടങ്ങളില്‍ നിന്നായി അര ലിറ്ററിന്റെ മദ്യക്കുപ്പികള്‍ വന്‍ തോതില്‍ വാങ്ങിക്കൊണ്ടുവരവെ പോണോത്ത് റോഡിലെ ബിനുവിന്റെ അപ്പാര്‍ട്ട്മെന്റിനു സമീപത്തു നിന്നാണ് ഇന്നലെ ബിനുവിനെ ഷാഡോ സംഘം പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മദ്യം വീടുകളില്‍ എത്തിച്ചു നല്കാന് സഹായിച്ചിരുന്ന ഷണ്മുഖനെയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Post Your Comments