ലക്നൗ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് 5 സംസ്ഥാനങ്ങളിലെ മദ്യശാലകൾ അടച്ചിടും. ജനുവരി 22-നാണ് അയോധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്. ഹരിയാനയിൽ ജനുവരി 22-ന് മദ്യശാലകൾ തുറന്ന് പ്രവർത്തിക്കില്ലെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ വ്യക്തമാക്കി. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിട്ടുണ്ട്. ഹരിയാനയ്ക്ക് പുറമേ, അസം, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ മദ്യശാലകളും അടച്ചിടുന്നതാണ്.
പ്രതിഷ്ഠാ ചടങ്ങുകൾ കണക്കിലെടുത്ത്, നോയിഡയിലെയും, ഗ്രേറ്റർ നോയിഡയിലെയും എല്ലാ മദ്യശാലകളും 22-ന് അടച്ചിടും. ഇത് സംബന്ധിച്ച ഉത്തരവ് ഗൗതം ബുദ്ധനഗർ ജില്ലാ ഭരണകൂടം പുറത്തിറക്കിയിട്ടുണ്ട്. സൈനിക, അർദ്ധ സൈനിക വിഭാഗങ്ങളുടെ കാന്റീനുകൾക്കും ഈ ഉത്തരവ് ബാധകമായിരിക്കും. അതേസമയം, ഉത്തർപ്രദേശ് സർക്കാർ നേരത്തെ തന്നെ മദ്യശാലകൾ അടച്ചിടുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഉത്തരവ് ലംഘിച്ച് മദ്യശാലകൾ തുറക്കുകയാണെങ്കിൽ, കടകളുടെ ലൈസൻസ് ഉൾപ്പെടെ റദ്ദ് ചെയ്യുന്ന നിയമനടപടികൾ സ്വീകരിക്കുന്നതാണ്.
Post Your Comments