Latest NewsIndiaNews

എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയെ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

പെണ്‍കുട്ടിയും കാമുകന്‍ ആഷിക്കും ഹോട്ടലില്‍ മുറി എടുത്തിരുന്നു

ബംഗളൂരു : എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയെ ഹോട്ടലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പെരിയപട്ടണ താലൂക്കിലെ ഹരലഹള്ളി ഗ്രാമനിവാസി അപൂര്‍വ ഷെട്ടി (21) യാണ് കൊല്ലപ്പെട്ടത്.
വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ കാമുകന്‍ ഹിങ്കല്‍നിവാസി ആഷിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. മൈസൂരുവിലെ ഹുന്‍സൂറിലാണ് സംഭവം.

Read Also: ‘പരാന്നഭോജി, അധിനിവേശം നിർത്തുക’: ഇന്ത്യക്കാരനെതിരെ അമേരിക്കൻ വിനോദ സഞ്ചാരിയുടെ വംശീയാധിക്ഷേപം, വീഡിയോ

സ്വകാര്യ എന്‍ജിനീയറിങ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് അപൂര്‍വ. വിജയനഗറിലെ ഒരു പി.ജിയിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഓഗസ്റ്റ് 29നാണ് അപൂര്‍വയും കാമുകനും ഹോട്ടലില്‍ മുറി എടുക്കുന്നത്.

തുടര്‍ന്ന് സെപ്തംബര്‍ ഒന്നിന് ആഷിക്ക് മാത്രം ഹോട്ടലിന് പുറത്തേക്ക് പോവുകയും ചെയ്തു. ഇയാള്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരിച്ച് വരാത്തതില്‍ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ ഇന്റര്‍കോം വഴി മുറിയിലേക്ക് ബന്ധപ്പെടാന്‍ ശ്രമിച്ചു. മറുപടി ലഭിക്കാതെ വന്നതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

വിവരം അറിഞ്ഞെത്തിയ പോലീസാണ് അപൂര്‍വയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂക്കില്‍നിന്ന് രക്തമൊലിക്കുന്നനിലയിലായിരുന്നു മൃതദേഹം. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ആഷിക്ക് പിടിയിലാവുന്നത്. അന്വേഷണം പൂര്‍ത്തിയായശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.

അപൂര്‍വയും ആഷിക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. ബന്ധം തുടരരുതെന്നും പരസ്പരം കാണരുതെന്നും ഇരുവര്‍ക്കും അപൂര്‍വയുടെ വീട്ടുകാര്‍ താക്കീതും നല്‍കിയിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെയാണ് ഇരുവരും കണ്ട് മുട്ടിയതും ഹോട്ടലില്‍ റൂം എടുത്തതും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button