
ന്യൂഡല്‍ഹി: ലിവിംഗ് റിലേഷന്‍ഷിപ്പ് തുടരാന്‍ തയ്യാറാവാതിരുന്ന 20കാരിയെ കുത്തിക്കൊന്ന് യുവാവ്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആറ് ദിവസത്തോളം ചികിത്സയില്‍ കഴിഞ്ഞ 20കാരി മരിച്ചതിന് പിന്നാലെ ആത്മഹത്യാ ശ്രമം നടത്തി ചികിത്സയിലായിരുന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് 20 കാരി ഡല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ് ആശുപത്രിയില്‍ വച്ച് മരിച്ചത്. ഇതിന് പിന്നാലെയാണ് ഇതേ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു 20കാരന്‍ അമിതിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമത്തിന് ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ആശുപത്രി വിടാനൊരുങ്ങുമ്പോഴാണ് അറസ്റ്റ്.
ഒരു വര്‍ഷത്തിലേറെ നീണ്ട ലിവിംഗ് റിലേഷന്‍ഷിപ്പില്‍ ഇരുവര്‍ക്കുമിടയില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. യുവാവുമായി തര്‍ക്കങ്ങള്‍ പതിവായതിനാല്‍ ബന്ധം തുടരാന്‍ ആഗ്രഹിച്ചില്ലെന്നാണ് ചികിത്സയ്ക്കിടെ യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. സാദര്‍ ബസാറിലെ ഒരു തുണിക്കടയിലെ ജോലിക്കാരായിരുന്നു ഇവര്‍ രണ്ട് പേരും. ഈ ബന്ധമാണ് ലിവിംഗ് ടുഗെദറിലേക്ക് നീണ്ടതെന്നാണ് യുവതിയുടെ ബന്ധുക്കള്‍ പൊലീസിനോട് വിശദമാക്കിയത്.
Post Your Comments