വാര്‍സോ: പോളണ്ടിൽ ഇന്ത്യന്‍ യുവാവിനെതിരെ അമേരിക്കൻ വിനോദ സഞ്ചാരിയുടെ അധിക്ഷേപം. തലസ്ഥാനമായ വാര്‍സോയില്‍ വച്ചാണ് ഇന്ത്യാക്കാരനെ അമേരിക്കക്കാരന്‍ വംശീയമായി ആക്ഷേപിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അമേരിക്കക്കാരന്‍ ഒരു ഇന്ത്യന്‍ യുവാവിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതും അദ്ദേഹത്തോട് വംശീയമായ ചോദ്യങ്ങള്‍ ചോദിക്കുന്നതുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിലുള്ളത്. യുവാവ് തന്‍റെ സമ്മതമില്ലാതെ എന്തിനാണ് വീഡിയോ ചിത്രീകരിക്കുന്നതെന്ന് ചോദിക്കുകയും ഷൂട്ട് ചെയ്യുന്നത് നിര്‍ത്താന്‍ അമേരിക്കക്കാരനോട് ആവശ്യപ്പെടുന്നതും വിഡിയോയിൽ കാണാം. എന്നാൽ, ഈ സമയം മറ്റൊരാള്‍ ദൃശ്യങ്ങൾ പകര്‍ത്തിക്കൊണ്ടിരുന്നു.
‘വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല…’: ഐ.എൻ.എസ് വിക്രാന്ത് കപ്പലിൽ ചെലവഴിച്ച സമയം അനുസ്മരിച്ച് പ്രധാനമന്ത്രി
അമേരിക്കന്‍ ടൂറിസ്റ്റ് ഇന്ത്യാക്കാരനെ പരാന്നഭോജിയെന്ന് വിളിച്ചാണ് അധിക്ഷേപിച്ചത്. ‘അമേരിക്കയിൽ, നിങ്ങളെ പോലുള്ള ധാരാളം ആളുകൾ ഉണ്ട്. നിങ്ങൾ എന്തിനാണ് പോളണ്ടിൽ? നിങ്ങൾക്ക് പോളണ്ടിനെ ആക്രമിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം രാജ്യമുണ്ട്, എന്തുകൊണ്ടാണ് നിങ്ങൾ തിരികെ പോകാത്തത്’ അമേരിക്കക്കാരന്‍ ഇന്ത്യക്കാരനായ യുവാവിനോട് ചോദിക്കുന്നു.
He’s from America but is in Poland because he’s a white man which makes him think he has the right to police immigrants in “his homeland”
Repulsive behavior, hopefully, he is recognized pic.twitter.com/MqAG5J5s6g
— ?_Imposter_?️ (@Imposter_Edits) September 1, 2022
അതേസമയം, വീഡിയോയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഇക്കാലത്തും വർണ്ണവെറിയും വർഗീയതയും വെച്ച് പുലർത്തുന്നത് പുരോഗമനത്തിന്റെ ലക്ഷണമല്ലെന്ന് വികസിത രാജ്യങ്ങളിൽ നിന്നുള്ളവർ ഇനിയും മനസ്സിലാക്കിയിട്ടില്ലെന്നാണ് വീഡിയോയ്ക്ക് എതിരെ ഉയരുന്ന പ്രധാന വിമർശനം.
Post Your Comments