Latest NewsCinemaMollywoodNewsEntertainmentMovie Gossips

‘കത്തി കിട്ടിയോ സാറേ?.. എന്തായാലും, കത്തി കിട്ടിയാൽ പറ സാറേ ഞാൻ അങ്ങ് വന്നേക്കാം’: ഷമ്മി തിലകൻ

ജോഷിയുടെ സുരേഷ് ഗോപി ചിത്രം ‘പാപ്പൻ’ തിയേറ്ററിൽ കുതിക്കുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഷമ്മി തിലകനും ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിരുന്നു. ചിത്രത്തിലെ ഇരുട്ടൻ ചാക്കോ എന്ന ഷമ്മി തിലകന്റെ കഥാപാത്രത്തിന് വലിയ പ്രശംസ ലഭിച്ചിരുന്നു.

ഇപ്പോളിതാ, ‘എബ്രഹാം മാത്യു മാത്തനൊ’പ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഷമ്മി തിലകൻ. ചാലക്കുടിയിലെ ഡി സിനിമാസിൽ ‘പാപ്പൻ’ കാണാൻ എത്തിയ സുരേഷ് ഗോപിക്കൊപ്പമുള്ള ഷമ്മി തിലകന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ‘ ഇത്തവണ പൊറോട്ടയും ബീഫിനും പകരം പോപ് കോൺ വാങ്ങിത്തന്നു’ എന്ന് തുടങ്ങുന്ന കുറിപ്പും ചിത്രങ്ങൾക്കൊപ്പം ഷമ്മി തിലകൻ പങ്കുവച്ചിട്ടുണ്ട്.

ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘കേന്ദ്രത്തിൽ അധികാരം കിട്ടിയാൽ ഉത്തര കൊറിയൻ മോഡൽ നടപ്പാക്കും’: സർക്കാരിനെതിരെ വിമർശനവുമായി കെ. സുരേന്ദ്രൻ

ചാലക്കുടിയിൽ”പാപ്പൻ” കളിക്കുന്ന D’cinemas സന്ദർശിച്ച ‘എബ്രഹാം മാത്യു മാത്തൻ’ സാറിനെ പോയി കണ്ടിരുന്നു.
ഇത്തവണ പൊറോട്ടയും ബീഫിനും പകരം പോപ് കോൺ വാങ്ങിത്തന്നു.
യാത്ര പറഞ്ഞു കാറിൽ കയറുമ്പോൾ ഒപ്പം നിർത്തി ഒരു ഫോട്ടോ എടുത്തോട്ടേ എന്ന് ചോദിച്ചു. അതുകഴിഞ്ഞ് ഒന്നുകൂടി ചോദിച്ചു..
“കത്തി കിട്ടിയോ സാറേ”..?
അതിന് അദ്ദേഹം പറഞ്ഞത്..;
“അന്വേഷണത്തിലാണ്”..!
“കിട്ടിയാലുടൻ ഞാൻ വന്നിരിക്കും”..!
“പൊക്കിയെടുത്ത് അകത്തിടുകേം ചെയ്യും”..!
കർത്താവേ..;
ഈ സാറെന്നെക്കൊണ്ട് ഇനിയും പാടിക്കുമോ..?
കുയില പുടിച്ച് കൂട്ടിൽ അടച്ച്..;
കൂവ സൊല്ലുഗിറ ഉലകം..!
മയില പുടിച്ച് കാല ഒടച്ച്..;
ആട സൊല്ലുഗിറ ഉലകം..!
എന്തായാലും, കത്തി കിട്ടിയാൽ പറ സാറേ ഞാൻ അങ്ങ് വന്നേക്കാം..!

shortlink

Related Articles

Post Your Comments

Related Articles


Back to top button