അഗളി: അട്ടപ്പാടി ഷോളയൂർ വനമേഖലയിൽ നിന്നും 36 കിലോ ചന്ദന കാതൽ കടത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി പിടിയിൽ. ഷോളയൂർ നല്ലശിങ്ക ഊരിലെ രങ്കൻ (37) ആണ് അറസ്റ്റിലായത്. വനം വകുപ്പ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Also : ഭര്‍ത്താവിനേയും കുഞ്ഞിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതി അറസ്റ്റില്‍
കഴിഞ്ഞ ജൂലൈ 30-ന് ആണ് കേസിനാസ്പദമായ സംഭവം. ആറ് പ്രതികളെ ചന്ദനം സഹിതം പിടികൂടിയിരുന്നു. ഒന്നാം പ്രതിയടക്കം മൂന്നു പ്രതികൾ ഓടി രക്ഷപ്പെട്ടിരുന്നു.
ഇതോടെ കേസുമായി ബന്ധപ്പെട്ട് ഏഴുപേർ അറസ്റ്റിലായി. പട്ടാമ്പി സ്വദേശികളായ രണ്ടുപേരെ കൂടെ പിടികിട്ടാനുണ്ടെന്ന് വനം അധികൃതർ അറിയിച്ചു. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ബിജു, ഡെപ്യൂട്ടി റേഞ്ചർ ജയേന്ദ്രൻ, എസ്എഫ്ഒ ഫിലിക്സ്, ബിഎഫ്ഒമാരായ ജയേഷ്, തോമസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ റിമാൻഡ് ചെയ്തു.
Post Your Comments