മലപ്പുറം: 10 ലക്ഷം രൂപയുടെ കുഴല്‍പണവുമായി പാലക്കാട് കൈപ്പുറം സ്വദേശി അബ്ദുള്‍ റൗഫ് പിടിയിൽ. പ്രത്യേക സഞ്ചികളിലാക്കി ശരീരത്തില്‍ കെട്ടിവച്ചായിരുന്നു ഇയാള്‍ പണം കടത്താൻ ശ്രമിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നെത്തിച്ച കുഴല്‍പ്പണം മലപ്പുറത്തെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നതായാണ് വിവരം.
Post Your Comments