KeralaLatest NewsNews

ഭര്‍ത്താവിനേയും കുഞ്ഞിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതി അറസ്റ്റില്‍

തൊടുപുഴ: ഭര്‍ത്താവിനെയും രണ്ടര വയസുള്ള കുട്ടിയെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റില്‍. കൂട്ടിക്കല്‍ കളരിക്കല്‍ വീട്ടില്‍ ഇഫാം റഹ്മാന്‍ (25), അജുമിയ മോള്‍ (23) എന്നിവരെയാണ് പോലീസ് പിടികൂടിയത്. തൊടുപുഴയില്‍ ജോലിക്കെത്തിയ അജുമിയ ഇഫാം റഹ്മാനൊപ്പം നാടുവിടുകയായിരുന്നു. കോളേജ് പഠനകാലത്ത് ഇവര്‍ പ്രണയത്തിലായിരുന്നു.

Read Also: യു.കെ പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ ഋഷി സുനക് പരാജയത്തിലേക്ക്, ലിസ് ട്രസിന് വിജയ സാധ്യത

ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ ഹോസ്റ്റലിലാണ് അജുമിയ താമസിച്ചിരുന്നത്. ഭര്‍ത്താവും ബന്ധുക്കളും മൂന്നുദിവസമായി ഫോണ്‍ ചെയ്തിട്ടും ഇവരെ കിട്ടാതിരുന്നപ്പോള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇരുവരും വയനാട്ടിലെ കല്‍പ്പറ്റയില്‍ വീട് വാടകയ്ക്കെടുത്തു താമസിക്കുന്നുണ്ടെന്ന് പോലീസിനു വിവരം ലഭിച്ചു. അവിടെയത്തിയ പോലീസ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. തൊടുപുഴ ഡിവൈ.എസ്.പി: എം.ആര്‍. മധു ബാബുവിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ സോമനാഥന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.എം. ഷംസുദ്ദീന്‍, മാഹിന്‍, സാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. ജൂവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് മുട്ടം കോടതിയില്‍ ഹാജരാക്കിയ യുവതിയെയും കാമുകനെയും റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button