corona positive storiesKeralaLatest NewsNews

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം : കൊലപാതക ദിവസത്തെ പ്രതിയുടെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്

കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ ശ്രീവത്സം വീട്ടില്‍ ടി കെ വിജയകുമാര്‍, ഭാര്യ ഡോ. മീര വിജയകുമാര്‍ എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്

കോട്ടയം : തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതി കൊല നിര്‍വഹിക്കാന്‍ പോകുന്നതും കൊല നടത്തിയ ശേഷം തിരിച്ചു പോകുന്നതുമായ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു. പുലര്‍ച്ച പന്ത്രണ്ടരയോടെ പ്രതി അമിത് ഒറാങ് കൃത്യം നിര്‍വഹിക്കാന്‍ പോകുന്ന ദൃശ്യങ്ങളും കൃത്യം നടത്തിയ ശേഷം സി സി ടി വി ഹാര്‍ഡ് ഡിസ്‌കുമായി നടന്ന വരുന്നതുമായ നിര്‍ണായക ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

ഈ വഴിയിലെ കൈത്തോട്ടിലായിരുന്നു പ്രതി ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിച്ചത്. ഇന്നലെ നടത്തിയ തെളിവെടുപ്പില്‍ വീടിന് സമീപത്തെ തോട്ടില്‍ നിന്ന് സി സി ടി വി ഹാര്‍ഡ് ഡിസ്‌കും കൊല്ലപ്പെട്ട ദമ്പതികളുടെ ഒരു ഫോണും കണ്ടെത്തിയിരുന്നു. വീട്ടിലെത്തി നടത്തിയ തെളിവെടുപ്പില്‍ കൃത്യം നടത്തിയ രീതി പോലീസിനോട് ഇയാള്‍ വിവരിച്ചിരുന്നു. തന്റെ ജീവിതം തകര്‍ത്തതിന്റെ പക വീട്ടാനാണ് കൊല നടത്തിയതെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി.

കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ ശ്രീവത്സം വീട്ടില്‍ ടി കെ വിജയകുമാര്‍, ഭാര്യ ഡോ. മീര വിജയകുമാര്‍ എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്. ഇന്നലെ പുലര്‍ച്ചെ തൃശൂര്‍ മാളയിലെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തിനടുത്തുളള കോഴി ഫാമില്‍ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button