
മലപ്പുറം: വീടിന്റെ ടെറസില്‍ നിന്ന് താഴേയ്ക്ക് വീണ യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി സഹോദരൻ. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിനടുത്ത് ഒതളൂരിലാണ് സംഭവം നടന്നത്.
മുകൾ നിലയിൽ നിന്നും കാൽ വഴുതി വീഴുന്ന യുവാവിനെ സഹോദരൻ കൈപ്പിടിയിലൊതുക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. . വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
വീട് വൃത്തിയാക്കുന്നതിനായി ടെറസിന് മുകളിൽ കയറിയ ഒതളൂർ കുറുപ്പത്ത് വീട്ടിൽ ഷഫീക്ക് ആണ് കാൽ വഴുതി വീണത്. വീടിന് പുറത്ത് നിന്ന് മുകളിലേക്ക് വെള്ളം ഒഴിയ്ക്കുകയായിരുന്നു സഹോദരനായ സാദിഖ്.
താഴേയ്ക്ക് വീഴുന്ന ഷഫീക്കിനെ കൈപ്പിടിയിലൊതുക്കി സാദിഖ് രക്ഷപെടുത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സാദിഖിന്റെ സമയോചിതമായ ഇടപെടൽ ഷഫീഖിനെ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു.
Post Your Comments