ഈറോഡ്: താൻ ഇതുവരെ കല്യാണം കഴിച്ചിട്ടില്ലെന്ന് ആലത്തൂർ എം.പി രമ്യ ഹരിദാസ്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് വാര്‍ഡ് മെമ്പര്‍മാരുടെ ഈറോഡിലെ പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം.പി. താൻ ഇതുവരെ കല്യാണം കഴിച്ചിട്ടില്ലെന്നും ഇവിടെ തനിക്ക് പറ്റിയ ആരെങ്കിലുമുണ്ടെങ്കില്‍ അറിയിക്കണം എന്നും ചിരിയോടെ രമ്യ ഹരിദാസ് പറഞ്ഞു.
‘എന്‍റെ നിയോജക മണ്ഡലത്തിന്‍റെ ഒരു ഭാഗം തമിഴ്‌നാടിന്‍റെ അതിർത്തിയാണ്. ആ പ്രദേശത്തേക്ക് പോകുമ്പോൾ എനിക്ക് ഹിന്ദി സംസാരിക്കാൻ കഴിയില്ല. എനിക്ക് തമിഴിൽ മാത്രമേ സംസാരിക്കാൻ കഴിയൂ. ഞാന്‍ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല, എനിക്ക് പറ്റിയ ആരെങ്കിലും ഇവിടെ ഉണ്ടെങ്കിൽ അറിയിക്കണേ’, എം.പി ചിരിയോടെ പറഞ്ഞു.
പരിപാടിയിൽ സംസാരിച്ച ശേഷം രമ്യ പാട്ട് പാടാനും മറന്നില്ല. കമല്‍ഹാസന്‍ വേഷമിട്ട ‘മൂണ്‍ട്രാം പിറൈ’ എന്ന ചിത്രത്തിലെ ‘കണ്ണെ കലൈമാനെ’, വിജയകാന്ത് വേഷമിട്ട ‘ആസൈ മച്ചാന്‍’ എന്ന ചിത്രത്തിലെ ‘ആദിയിലെ സേതി സൊല്ല’ എന്നീ ഗാനങ്ങളും പാടി രമ്യ ഹരിദാസ് പാടി. നിറഞ്ഞ കൈയ്യടിയായിരുന്നു രമ്യയുടെ പാട്ടിന് ലഭിച്ചത്. തമിഴ്‌നാട്ടില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡ് മെമ്പര്‍മാര്‍ക്ക് രണ്ട് ദിവസത്തെ പരിശീലന പരിപാടികളാണ് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ചത്.
Post Your Comments