റിയാദ്: ലുലു ജിസിസിയിലെ ഏറ്റവും മികച്ച ഷോപ്പിങ് ലക്ഷ്യസ്ഥാനമാണെന്ന് സൗദി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ ബിന്‍ ഇബ്രാഹിം അല്‍ഖൊറൈഫ് പറഞ്ഞു. ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍ പ്രത്യേകം അണിനിരത്തിയ സൗദി ഉല്‍പന്നങ്ങള്‍ കാണാന്‍ റിയാദിലെ അത്‌യാഫ് മാളിലെത്തിയതായിരുന്നു മന്ത്രി.
Read Also: കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 120-ാം ജന്മവാർഷികം: കാർട്ടൂൺ ശിൽപ്പശാലയ്ക്കും പ്രദർശനത്തിനും തുടക്കമായി
സൗദി ഉല്‍പന്നങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയെ എടുത്തുപറഞ്ഞ് പ്രശംസിച്ച മന്ത്രി, ലുലുവിന്റെ വെയര്‍ഹൗസിന് സൗജന്യ ഭൂമിയും ലോജിസ്റ്റിക്‌സിന് ആവശ്യമായ മുഴുവന്‍ പിന്തുണയും വാഗ്ദാനം ചെയ്തു. ലുലുവില്‍ സൗദി ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഭാഗങ്ങള്‍ സന്ദര്‍ശിച്ച മന്ത്രി ഇവിടെ മണിക്കൂറുകളോളം ചെലവഴിച്ചു. ശേഷം ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ലുലുവില്‍ നിന്നെടുത്ത ചിത്രങ്ങളും ലുലുവിനെ പ്രശംസിക്കുന്ന ട്വീറ്റും പോസ്റ്റ് ചെയ്തു.
ഈന്തപ്പഴം, സൗദി കോഫി, ചെങ്കടല്‍ മത്സ്യവിഭവം, ആട്, മാട് ഇറച്ചികള്‍, പഴം പച്ചക്കറി വര്‍ഗങ്ങള്‍ തുടങ്ങി ഭക്ഷണ, ഭക്ഷ്യേതര ഇനങ്ങളിലായി 1,200 സൗദി ഉല്‍പന്നങ്ങള്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ അണിനിരത്തിയിട്ടുണ്ട്.
Post Your Comments