ന്യൂഡല്‍ഹി: സ്വതന്ത്ര്യ വ്യാപാരക്കരാര്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ഇന്ത്യയും ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സിലും (ജിസിസി) രൂപരേഖ തയ്യാറാക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്.ഇതില്‍ ഉഭയകക്ഷി നിക്ഷേപ ഉടമ്പടി ഉള്‍പ്പെടാനിടയില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു. ഇന്ത്യന്‍ തൊഴിലാളികളുടെയും പ്രൊഫഷണലുകളുടെയും വലിയൊരു ഒഴുക്ക് പമ്പരാഗതമായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് കണ്ടുവരുന്നുണ്ടെന്നതിനാല്‍ കരാറിലൂടെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വലിയൊരു വിപണിയാണ് ഇന്ത്യ കണ്ണുവയ്ക്കുന്നത്. അതുപോലെ തന്നെ മേഖലയില്‍ വിസയില്‍ ഇളവും പ്രതീക്ഷിക്കുന്നുണ്ട്.
പകരം നിക്ഷേപമാണ് ഗള്‍ഫ് രാജ്യങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎഇക്ക് ശേഷം ഈ മേഖലയില്‍ ഇന്ത്യ ഏര്‍പ്പെടുന്ന രണ്ടാമത്തെ വ്യാപാര കരാര്‍ ആണിത്. ഇത് കൂടാതെ, ഇന്ത്യയുമായി കരാര്‍ ഒപ്പിടുന്നതിന് ഒമാനും താത്പര്യം പ്രകടിപ്പിച്ചതായി സ്രോതസ്സുകള്‍ സൂചിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments