റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഗൾഫ് പര്യടനത്തിന് ഒരുങ്ങുന്നു. ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഐക്യം സൃഷ്ടിച്ച് മധ്യപൗരസ്ത്യ ദേശത്തെ ഒരു സംയുക്ത ശക്തിയാക്കി മാറ്റുക എന്നതാണ് അദ്ദേഹത്തിന്റെ പര്യടനത്തിന്റെ ലക്ഷ്യം. സൽമാന്റെ വരവ് പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിൽ വലിയ തരത്തിലുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. മുഹമ്മദ് ബിൻ സൽമാൻ ജിസിസി രാജ്യങ്ങളെല്ലാം സന്ദർശിച്ചതിനു ശേഷമായിരിക്കും ജിസിസി ഉച്ചകോടി നടക്കുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതുകൊണ്ടു തന്നെ, വളരെയധികം നിർണായകമായ തീരുമാനങ്ങളായിരിക്കും ജിസിസി ഉച്ചകോടിയിൽ ഉണ്ടാവുകയെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
ഒമാനില്‍ നിന്നാണ് മുഹമ്മദ് ബിൻ സൽമാൻ പര്യടനം ആരംഭിക്കുന്നത്. ഒമാനില്‍ നിന്ന് യുഎഇയിലേക്കും ശേഷം ബഹ്‌റൈയ്നും സന്ദര്‍ശിച്ച് അദ്ദേഹം ഖത്തറിലെത്തും. പിന്നീട്, കുവൈത്ത് പര്യടനം കൂടി കഴിഞ്ഞ് മുഹമ്മദ് ബിൻ സൽമാൻ സൗദിയിലേക്ക് മടങ്ങുന്നതായിരിക്കും. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഐക്യം ശക്തിപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ യാത്രയുടെ ലക്ഷ്യമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജിസിസി ഉച്ചകോടിയുടെ അജണ്ട ഈ പര്യടനത്തില്‍ തീരുമാനമാകുമെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്.
Post Your Comments